അസുരന്റെ പെണ്ണ് [Mr. മലയാളി]

Posted by

പരിഭ്രാന്തിയോടെ അവൻ അവളുടെ മുറിവിൽ നിന്നും ചോര ഒപ്പുമ്പോഴും മരുന്ന് വെച്ച് കെട്ടുമ്പോഴും ഗായത്രിയുടെ കണ്ണുകൾ അവളുടെ അസുരനിൽ മാത്രമായിരുന്നു… അവന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ എല്ലാം അവൾ ഒരു അത്ഭുതത്തോടെ നോക്കി കൊണ്ടിരുന്നു…

ആ സമയത്ത് അവളിൽ അപ്പുവേട്ടനോ അവന്റെ ഓർമകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… അവന് ചുറ്റും പുക മൂടിയത് പോലെ അവൾക്ക് തോന്നി…. മുറിവ് കെട്ടി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് കൊണ്ടവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു… ഏതോ ലോകത്ത് എന്ന പോലെ അവളും അവന് വിദേയമായി നിന്ന് കൊടുത്തു…

“ഗായു… അതുൽ ചതിയൻ ആണെടാ നിന്നെ അല്ല അവൻ ഇഷ്ടപ്പെട്ടത് നിൻറെ ശരീരവും അളവറ്റ നിന്റെ സ്വത്തുക്കളിലും മാത്രമാണ് അവന് വേണ്ടത്… ” അവളെ നെഞ്ചോട് അടക്കി പിടിച്ച് കൊണ്ടവൻ പറഞ്ഞു….

“നിങ്ങളാ… നിങ്ങളാ എന്നെ ചതിക്കുന്നെ എന്റെ ഇഷ്ട്ടം നോക്കാതെ എന്റെ കഴുത്തിൽ താലി കെട്ടിയില്ലേ… ന്റെ… ന്റെ ഉണ്ണിയേട്ടൻ പാവാ സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ…. ദയവ് ചെയ്ത് ചോദിക്കുവാ എന്നെ വെറുതെ വിടണം *സ്നേഹേച്ചിയെ* പോലെ എനിക്കും നിങ്ങളെ ഇര ആവാൻ വയ്യ…. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂട്ടിയിട്ടുണ്ട് അപ്പുവേട്ടനും ഒത്ത്…. ന്നേ വെറുതെ വിടണം…. ” അവന്റെ വാക്കുകൾ കേട്ട് സ്വബോധം കിട്ടിയ പോലെ അവൾ ആദ്യം ദേഷ്യത്തോടെയും പിന്നെ കൈകൾ കൂപ്പി യാചനയോടെ പറഞ്ഞ് നിർത്തി….

എന്നാൽ റോവിന്റെ ചെവിയിൽ സ്നേഹേച്ചി  എന്ന് മാത്രം പ്രതിധ്വനിച്ച് കൊണ്ടിരുന്നു… അവൾ പറഞ്ഞത് ആലോചിച്ചതും ഗായത്രിയുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ടവൻ അവളെ അവനോട് അടുപ്പിച്ചു….

“എ… എന്താ നീ പറഞ്ഞേ എന്റെ ഇര എന്നോ… ന്റെ സ്നേഹയോ???  ഇനി ഒരക്ഷരം ഈ നാവിൽ നിന്ന് എന്റെ അമ്മച്ചിയേം ന്റെ സ്നേഹകൊച്ചിനേം കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ മിന്ന് ചാർത്തിയ പെണ്ണാണെന്ന് ഒന്നും നോക്കൂവേല കൊന്ന് കളയാനും ഈ റോവിൻ മടിക്കൂല !!” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും കൂടുതൽ അവളെ വേദനിപ്പിക്കാതെ അവൻ തിരിഞ്ഞ് നടന്നു…

“ഇത്രയും സ്നേഹം ഉള്ള ആൾ ഒരു പെണ്ണിനെ മൃഗീയം ആയി എന്തിനാ പീഡിപ്പിച്ച് കൊന്നേ… അവരും സ്ത്രീ അല്ലായിരുന്നോ…. അവരുടേ കണ്ണ് നിറയുമ്പോൾ  നിനക്ക് വേദനിച്ചില്ലേ… അതോ ഇനി എന്നെയും സ്നേഹം നടിച്ച് കൊല്ലാൻ ആണോ?? ” കിട്ടിയ ധൈര്യത്തിൽ അവൾ ചീറി കൊണ്ട് ചോദിച്ചതും !!!

“Shut upp ur bloody f*****g mouth!!! ഇനി ഒരക്ഷരം മിണ്ടിയാൽ കേട്ട് നിന്നെന്ന് വരില്ല ഞാൻ ” താക്കീത് പോലെ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *