😈 അസുരന്റെ പെണ്ണ് ❤️
Asurante Pennu | Author : Mr. Malayal
ഒരുപാട് നാളായി ഇതിലെ വായനക്കാരൻ ആണ്. ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ഉണ്ടാവും അത് അറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും വായിക്കുക. പിന്നെ ഇത് തീർത്തും ഒരു ലവ് സ്റ്റോറി മാത്രമാണ് അതുകൊണ്ട് ഉടനെ ഒന്നും കമ്പി പ്രതീക്ഷിക്കണ്ട കേട്ടോ 😌
“ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… ” എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി… എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു…
എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!!ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ അമ്മയേം അച്ഛനേം എന്നിൽ നിന്നും പിരിച്ചു!! പിന്നീട് എനിക്ക് അപ്പുവേട്ടൻ അല്ലായിരുന്നോ എല്ലാം കുഞ്ഞ് നാൾ മുതൽ ആ സ്നേഹം അറിഞ്ഞു കൊണ്ടല്ലേ ഞാൻ വളർന്നത്…. ഒന്ന് മാത്രമല്ലെ നിന്നോട് പ്രാർത്ഥിച്ചത് അപ്പുവേട്ടന്റെ പെണ്ണായി ആ നെഞ്ചിലെ ചൂടെറ്റ് മരിക്കുവോളം ജീവിക്കണം എന്ന്….. എന്നിട്ടും…. തോൽപ്പിച്ചു കളഞ്ഞില്ലേ നീ എന്നെ…
ഇന്ന് അപ്പുവേട്ടൻ തലയും താഴ്ത്തി അത്രയും ആളുകളുടെ മുന്നിൽ…. ആ കണ്ണിൽ നീർതിളക്കം ഞാൻ കണ്ടില്ലേ…. ന്റെ ദേവാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നേ…. ഈ അസുരന്റെ അടുത്ത്…. പരീക്ഷിച്ച് മടുത്തില്ലേ നിനക്ക് ഈ ജീവൻ ഒന്ന് എടുക്കുവോ വയ്യ എനിക്ക്….
ആദ്യരാത്രിയിൽ ഒരു പെണ്ണിന് ഉണ്ടാവേണ്ട നാണവും പരവേഷവും ഒന്നും അവളിൽ ഉണ്ടായിരുന്നില്ല… എന്നാൽ സിന്ദൂരം ചാർത്തിയവന്റെ താലിയിൽ അവൾക്ക് ദേഹമാസകലം ചുട്ടു പൊള്ളുന്നത് പോലെ തോന്നി…. അപ്പുവേട്ടന്റെ മുഖം ആലോചിക്കും തോറും ഉള്ളിൽ താലിചാർത്തിയവനോട് ദേഷ്യവും പകയും ആളിക്കത്തി കൊണ്ടിരുന്നു…
അരികിൽ അവളെ പുണർന്നു കൊണ്ട് ഉറങ്ങുന്ന *റോവിനെ* കണ്ടതും കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണീർ ഒഴുകി കൊണ്ടിരുന്നു…. എത്ര ശ്രമിച്ചിട്ടും ആ ബലിഷ്ഠമായ കയ്യിൽ നിന്നും കുതറി മാറാൻ അവൾക്ക് കഴിഞ്ഞില്ല…. കല്യാണത്തിരക്കിന്റെ ക്ഷീണം കൊണ്ട് അവളും പെട്ടന്ന് തന്നെ മയങ്ങി പോയിരുന്നു….
രാവിലെ കണ്ണുകൾ തുറന്നതും കണ്ണുകൾ അടച്ച് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന *ഗായത്രിയെ* കണ്ടതും നെറ്റിയിൽ അരുമയായി ഒരു മുത്തം നൽകി കൊണ്ട് അവൻ കൂടുതൽ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു… നെറ്റിയിൽ എന്തോ നനവ് തോന്നിയപ്പോൾ ആണ് ഗായു ഉറക്കം വിട്ട് ഉണരുന്നത്….
അവളെയും കെട്ടിപിടിച്ച് കിടക്കുന്ന റോവിനെ കണ്ടതും സർവ്വ ശക്തിയും എടുത്ത് കൊണ്ടവൾ അവനെ തള്ളി മാറ്റി മാറാൻ ഉള്ള വസ്ത്രവും എടുത്ത് കുളിക്കാൻ കയറി… അവളുടെ പ്രവർത്തി അവനിൽ ദേഷ്യം നിറച്ചെങ്കിലും ബെഡിൽ കൈ മുറുക്കി കൊണ്ടവൻ ദേഷ്യം നിയന്ത്രിച്ചു….
_______________________________❤️