അസുരന്റെ പെണ്ണ് [Mr. മലയാളി]

Posted by

റോവിൻ കുളി കഴിഞ്ഞ് ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന ഗായുവിനെ കണ്ടതും തല തുവർത്തി കൊണ്ട് ബാൽക്കണിയിലേക്ക് പോയി… അവൻ പോയതും ഫ്രഷ് ആവാൻ വേണ്ടി ഗായത്രിയും ബാത്റൂമിലേക്ക് കയറി….

കഴിഞ്ഞ രാത്രിയിലെ പോലെ ബലം പ്രയോഗിച്ച് അവളെ അവൻ നെഞ്ചോട് ചേർത്തിരുന്നില്ല… അത് അവൾക്ക് കൂടുതൽ ആശ്വാസം നൽകിയതെ ഒള്ളു… ചില തീരുമാനങ്ങൾ എല്ലാം എടുത്ത് കൊണ്ട് അവൾ നിദ്രയിൽ ആണ്ടു….

__________________________________❤️

രാവിലെ എണീക്കുമ്പോൾ റോവിൻ അരികിൽ ഉണ്ടായിരുന്നില്ല… മുടികൾ എല്ലാം പിടിച്ച് നെറുകയിൽ കെട്ടി വെച്ച് കൊണ്ടവൾ ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു… അടുക്കളയിൽ പണികൾ ചെയ്തു കൊണ്ടിരിക്കുന്ന സുദേച്ചിക്ക് ഒന്ന് ചിരിച്ച് കൊടുത്ത് കൊണ്ടവൾ കപ്പിൽ ചായ പകർന്ന് കുടിച്ചു കൊണ്ടിരുന്നു…

“ദാ മോളെ ഈ കാപ്പി മോന് കൊണ്ട് കൊടുക്കൂ എന്നും പതിവ് ഉള്ളതാ ” ഒന്ന് മടിച്ചു കൊണ്ടാണേലും അവർക്ക് സംശയം ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ കപ്പും വാങ്ങി കൊണ്ട് മുകളിലേക്ക് ചെന്നു… റൂമിൽ കയറിയതും അസുരനെ കണ്ടില്ലെങ്കിലും ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ കാപ്പി അവിടെ വെച്ച് താഴേക്ക് തന്നെ ചെന്നു…

ടേബിളിൽ ഭക്ഷണം വെച്ച് കൊണ്ട് മാറി നിൽക്കാൻ നിന്ന ഗായത്രിയെ അവൻ ഒന്ന് നോക്കി.. പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞ് നടന്നതും കസേര തള്ളിയിട്ട് കൊണ്ടവൻ എണീറ്റ് നിന്നു.. ഒന്നും പറയാതെ പാത്രം എടുത്ത് രണ്ട് ദോശ ഇട്ട് കഴിക്കുമ്പോൾ അസുരന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു… അവൾ കഴിക്കുന്നതും നോക്കി കൊണ്ട് അവനും ഭക്ഷണം കഴിച്ചു….

“ഗായു ഒരുങ്ങിക്കോ ഇന്ന് തന്റെ വീട്ടിൽ ഒന്ന് പോയി വരാം ” കൈ കഴുകി കൊണ്ടവൻ അടുക്കളയിൽ പാത്രം കഴുകുന്ന ഗായത്രിയോട് പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി…. വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിൽ വേഗം തന്നെ ഉള്ള പണികൾ എല്ലാം തീർത്തു കൊണ്ടവൾ റെഡി ആയി ഇറങ്ങിയപ്പോൾ അവളെയും കാത്ത് റോവിൻ സോഫയിൽ ഇരിക്കുക ആയിരുന്നു….

കാറിന്റെ കീയും കറക്കി പോവുന്നവന്റെ പിറകിലൂടെ അവളും നടന്നു… സാരിയുടെ ഞൊറി ശെരിയാക്കി താഴെ നോക്കി്യാണ് ഗായത്രി നടന്നത്… എന്തോ ഓർത്തപോലെ റോവിൻ തിരിഞ്ഞതും തൊട്ട് പിറകിൽ നിൽക്കുന്ന ഗായത്രിയുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു… ഒരു തരം വിറയലോടെ അവൾ തറഞ്ഞ് നിന്നു പോയി…

റോവിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു ഒരു നിമിഷം അവനും അവളുടെ പീലികൾ തിങ്ങി നിൽക്കുന്ന കാപ്പി മിഴികളിൽ ലയിച്ചു പോയി…. അവന്റെ നോട്ടം അസ്വസ്ഥതയായി തോന്നിയതും നോട്ടം മാറ്റി കൊണ്ട് ഗായത്രി കാറിൽ കയറി ഇരുന്നു… അവനും കാറിൽ കയറി ഗായത്രിയുടെ വീട് ലക്ഷ്യം വെച്ച് വണ്ടി തിരിച്ചു….

_____________________________❤️

Leave a Reply

Your email address will not be published. Required fields are marked *