അങ്ങനെ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിൽ അന്നത്തെ ദിവസം തീർന്നു. പിന്നീടും കുറേ ദിവസങ്ങൾ നീങ്ങി.ചിലപ്പോഴൊക്കെ ഞാൻ അമ്മയെ നിരീക്ഷിക്കുമായിരുന്നു.ഒരിക്കലും അമ്മ മറ്റു സാഹപ്രവർത്തകരുമായി ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ആവശ്യത്തിനു മാത്രമുള്ള സംസാരം. പലപ്പോഴും വരാന്തയിലൂടെ പോകുമ്പോൾ കുട്ടികളെ ദേഷ്യത്തോടെ തല്ലുന്നതും ഒച്ച വക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.പിന്നീടാണ് എനിക്ക് മനസ്സിലായത് കൂടെയുള്ള ടീച്ചർമാർക്ക് അമ്മയെ ഭയമായിരുന്നു.
അഗ്നിപർവതം പൊട്ടാൻ മുട്ടി നിൽക്കുമ്പോൾ അതിന്റെ ചുറ്റിൽ നിന്ന് ആളുകൾ ഓടി രക്ഷപെടുന്നത് പോലെ അമ്മയിൽ നിന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടു കൊണ്ടിരുന്നു.അമ്മ സുന്ദരിയായിരുന്നു ഭർത്താവ് ഇല്ലാതെ ജീവിക്കേണ്ടി വരുന്ന സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന എല്ലാം അമ്മയും അനുഭവിക്കേണ്ടി വന്നു.പല പുരുഷൻമാരുടെ തുറിച്ചു നോട്ടം തന്നെ. പക്ഷെ അവർക്ക് മുൻപിൽ അമ്മ തീയായി ജ്വലിച്ചു ആരെയും അടുപ്പിച്ചില്ല.
അങ്ങനെ പ്ലസ് വൺ ജീവിത്തിന് അന്ത്യം കുറിച്ച് പ്ലസ് ടു വിലേക് ചേക്കേറി. ഒപ്പം പുതിയ ഒരാളും സ്കൂളിലേക്ക് ചേക്കേറി.ഒരു ദിവസം ഞാനും ചങ്ങാതിമാരും സ്കൂളിന് മുൻപിലെ ഗ്രൗണ്ടിൽ നിന്ന് സംസാരിക്കുമ്പോഴായിരുന്നു ഒരു ചേട്ടൻ ഗേറ്റ് കടന്ന് സ്കൂളിനുള്ളിലേക്ക് വന്നത്.മുണ്ടും ഷർട്ടും ആയിരുന്നു വേഷം നെറ്റിയിൽ ഒരു ചുവന്ന കുറിയും ഇടത് തോളിൽ ഒരു നീണ്ട വള്ളിയുള്ള ബാഗും.ഞങ്ങളുടെ മുൻപിൽ കൂടി അയാൾ ഓഫീലേക്ക് പോയി. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് കഴിഞ്ഞ വർഷം റിട്ടയർ ആയി പോയ പ്യൂൺ ദിവാകരൻ ചേട്ടന്റെ ഒഴിവിലേക്ക് നിയമിക്ക പെട്ട പുതിയ ഉദ്യോഗസ്ഥൻ ആണ് അയാൾ.
പേര് രാഘവ് ചന്ദ്രസേനൻ വയസ്സ് മുപ്പത്തി മൂന്ന്, അവിവാഹിതൻ.അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ അറിഞ്ഞില്ല ഇദ്ദേഹം എന്നെ മാത്രല്ല എന്റെ കുടുംബത്തെ അടക്കം പിടിച്ചു കുലുക്കാൻ ശക്തിയുള്ള ആളാണെന്ന്. അദ്ദേഹം വെറും പ്യൂൺ മാത്രമായിരുന്നില്ല ഒരു കലാകാരൻ കൂടിയായിരുന്നു. നന്നായി പാട്ടു പാടും കവിതകൾ,ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ, സിനിമ ഗാനങ്ങൾ അങ്ങനെയങ്ങനെ……
അതുകൊണ്ടൊക്കെ തന്നെ ഞാനും സുഹൃത്തുക്കളും രാഘവ് ചേട്ടനെ നടുക്കിലുരുത്തി പാട്ടുപാടിക്കുമായിരുന്നു.സ്കൂളിലെ എല്ലാ കാര്യത്തിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് നടത്തിതരുമായിരുന്നു. അധികം വൈകാതെ തന്നെ ആ ചേട്ടൻ സ്കൂളിലെ എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലായി.