കാലം [യുയുത്സു]

Posted by

 

“കയറി വാ.. മോനേ എന്നു പറഞ്ഞു.”

 

ഞാൻ പടികൾ കയറാൻ ഒരുങ്ങവേ ഒരു ചെറിയ കുഞ്ഞുടുപ്പിട്ട പെൺകുട്ടി. ഒരു രണ്ട് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടി.വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.ഞാൻ ഇതാരാ എന്ന ചോദ്യഭാവേനെ അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എന്തോ ഒരു ഭയം കെട്ടി നിന്നു.അമ്മ അങ്ങനെ പതിയെ പറഞ്ഞു തുടങ്ങി..അമ്മ പറഞ്ഞത് എന്താണെന്ന് വച്ചാ

 

“ഞാൻ ബാംഗ്ലൂരിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോ അമ്മ രാഘവ് ചേട്ടനാൽ ഗർഭം ധരിച്ചു. കുട്ടിയെ കളയാനും തോന്നിയില്ല രാഘ വ് ചേട്ടനെ ഉപേക്ഷിക്കാനും തോന്നിയയില്ലത്രേ..അവരുടെ പ്രണയം അത്ര തീവ്രമായിരുന്നുത്രേ….അങ്ങനെ ആ കുട്ടിയെ പ്രസവിക്കുകയും ചെയ്തു. അതിനു മുന്നേ രാഘവ് ചേട്ടൻ അമ്മയുടെ കഴുത്തിൽ താലി ചാർത്തുകയും ചെയ്തു.ഒരുമിച്ചുള്ള ജീവിതവും ആരംഭിച്ചു. എന്നോട് ഇത് പറയാൻ പലവട്ടം ശ്രെമിച്ചപ്പോഴൊക്കെ ഞാൻ കേൾക്കാൻ കൂട്ടാക്കിയിലത്രേ….”

 

അങ്ങനെ അത് പറഞ്ഞു കഴിഞ്ഞ് അമ്മ നെടുവീർപ്പിട്ടു.എന്റെ മനസ്സിൽ കുറച്ചു നേരത്തേക്ക് ഒരു ശൂന്യത അനുഭവപെട്ടു. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാൻ പാടില്ലാത്ത കാര്യം. സ്വന്തം അമ്മ മറ്റൊരുത്തനാൽ ഗർഭിണി ആയത്രേ…. ഞാൻ മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും. എന്നുള്ളിലെ അപകർഷതാബോധം എന്നെ തളർത്തി കളഞ്ഞു. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും ആ നിൽപ്പ് നിന്നു. അവരാണെങ്കിൽ എന്റെ മറുപടിക്കായി കാത്തു നിന്നു. ഞാനാണെങ്കിൽ ഒന്നും മിണ്ടിയതുമില്ല. അങ്ങനെ ഞങ്ങളുടെ നിശബ്ദതയെ ഇല്ലാതാക്കി കൊണ്ട്.

 

“ചേട്ടാ…………..”

 

എന്നുള്ള വിളി കേട്ടു.ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുള്ള സ്വപ്നത്തിലെ ആ വിളി. ഞാനപ്പോൾ സ്വപ്നതിലാണോ അല്ല…

 

“ചേട്ടാ…………..” കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കമായ വിളി.. ഞാൻ താഴേക്ക് നോക്കി…ഞാൻ ശരിക്കും ഞെട്ടി പോയി. സ്വപ്നത്തിൽ കാണാറുള്ള ആ രണ്ട് കുഞ്ഞു കൈകൾ എന്റെ നേരെ കൈ നീട്ടി നിൽക്കുന്നു. ഇത് സ്വപ്നമല്ല യാഥാർഥ്യമാണ്.പക്ഷെ ആ ഞെട്ടലിൽ നിന്ന് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു. എനിക്ക് ആ കുട്ടിയേയോ അമ്മയുടെ ബന്ധത്തെയോ അംഗീകരിക്കാനുള്ള മനസ്സ് എനിക്ക് അന്നുണ്ടായില്ല.എന്റെ നേരെ നീട്ടിയ ആ പിഞ്ചു കൈകളെ ഞാൻ തട്ടി അകറ്റി.പെട്ടന്ന് ആ തട്ടലിന്റെ വേഗത ആ കുഞ്ഞു ശരീരത്തിന് താങ്ങാൻ കഴിഞ്ഞില്ല. അവൾ നിലത്തു വീണു. പെട്ടന്നുള്ള വീഴ്ച്ചയിൽ അവൾ കരഞ്ഞു. അതും “അമ്മേ…..” എന്ന് വിളിച്ചല്ലാ…..!!! മറിച്ച്

Leave a Reply

Your email address will not be published. Required fields are marked *