“ചേട്ടാ…..” ന്ന് വിളിച്ച്.അമ്മ വേഗം ആ കുട്ടി യെ കോരി എടുത്തു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ ഉള്ളിൽ വാശിയും ദേഷ്യവും പകയും വച്ച് അപ്പോൾ തന്നെ ഞാൻ തിരിച്ചിറങ്ങി.ഇനി ഇങ്ങോട്ടേക്കില്ലാ എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ… അമ്മ എന്നെ “മോനേ……” എന്ന് പലവട്ടം വിളിക്കുന്നുണ്ടായിരുന്നു. ഞാൻ കേട്ടില്ല… അല്ല ശ്രെദ്ധിച്ചില്ല… എങ്ങനെയെങ്കിലും ഈ വീട് വിട്ട് പോയാൽ മതി എന്നുള്ള ചിന്ത മാത്രം.
അങ്ങനെ വന്നപ്പോലെ തിരിച്ചു ബാംഗ്ലൂറിലേക്ക് തന്നെ ട്രെയിൻ കയറി. ജോലി ചെയ്തു ആ വരുമാനം കൊണ്ട് തുടർ പഠനം നടത്തി. അപ്പോഴൊക്കെ എന്റെ കൂടെ ആനിയും ഉണ്ടായിരുന്നു. ഇടക്ക് വച്ച് ഞങ്ങൾ കല്യാണവും കഴിച്ചു.ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല ഞാനും അവളും പിന്നെ ഞങ്ങളുടെ ഒപ്പം പഠിച്ചിരുന്ന കുറച്ചു സുഹൃത്തുക്കളും മാത്രം. പിന്നീടാണ് എനിക്ക് കാനഡയിലേക്കുള്ള ഓഫർ വരുന്നുത്. ആദ്യം ഞാൻ പോയി.
സെറ്റ് ആയപ്പോൾ അവളെയും കൊണ്ടു വന്നു.അവിടെ വച്ചാണ് ഞങ്ങൾക്ക് കുട്ടികളും ഉണ്ടായത്.അമ്മയെ ഇടക്ക് ഇടക്ക് ഓർക്കും എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മയല്ലേ.അമ്മയുടെ ഭാഗത്തും ഒരു തെറ്റൊന്നുമില്ല.ആരെയും ചതിച്ചിട്ടുമില്ലല്ലോ.ഇഷ്ടപെട്ടവരെ സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും തെറ്റലല്ലോ…!!!
ഞാനും സ്നേജിച്ചല്ലേ കെട്ടിയത്. അമ്മയോട് ക്ഷമിക്കാൻ കാലം എന്നെ പഠിപ്പിച്ചു.വല്ലപ്പോഴും അമ്മയെ വിളിച്ചിരുന്നു.ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായപ്പോഴൊക്കെ അമ്മയെ വിളിച്ച് അറിയിച്ചിരുന്നുഞാൻ ഇപ്പോഴും ആ കുട്ടിയെ സ്വപ്നം കാണാറുണ്ട്. “ചേട്ടാ………..”” എന്നുള്ള വിളി എന്റെ കാതുകളിൽ തുളച്ചു കയറും എന്തൊക്കെ പറഞ്ഞാലും എനിക്ക് ശേഷം അമ്മ പ്രസവിച്ച കുട്ടി അല്ലേ…. എന്റെ അനിയത്തിയല്ലേ…..!!! ഞാൻ ഒരു ഒരു അനിയത്തികുട്ടിക്ക് വേണ്ടി ആഗ്രഹിച്ച തല്ലേ….
അമ്മ അവളെ സ്കൂളിൽ ചേർത്ത കാര്യങ്ങളും അവളുടെ കുസൃതികളും കുറുമ്പും പലപ്പോഴും ഫോണിൽ കൂടി പറയുമായിരുന്നു. ഞാൻ അത് മിണ്ടാതിരുന്നു കേൾക്കും.അത് കേൾക്കുബോൾ എന്റെ കണ്ണ് നിറയും. അവളെ കാണാനുള്ള ആഗ്രഹം എന്റെ മനസ്സിൽ കൂടി കൂടി വന്നു.ഫോണിൽ കൂടി അമ്മ അവളെ “അമ്മു”എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട് ശരിക്കുള്ള പേര് അറിയുമില്ല ഞാൻ ചോദിച്ചിട്ടുമില്ല.
ആലോചിച്ച് ആലോചിച്ച് മനസ്സിനെ കഴിഞ്ഞകാലസ്മരണയിൽ മോചിതമാക്കിയത് താഴെ വിമാനം ഇറക്കിയപ്പോഴാണ്.അങ്ങനെ നീണ്ട വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കാല് കുത്തി. അന്നത്തെ ദേഷ്യമോ വാശിയോ ഇപ്പോഴില്ല. അമ്മയോടുള്ള സ്നേഹവും അനിയത്തിയോടുള്ള വാത്സല്യവും മാത്രം.എയർപോർട്ടിൽ നിന്ന് ഇറങ്ങി ഞങ്ങൾ ടാക്സി വിളിച്ച് വീട്ടിലേക്ക് പുറപ്പെട്ടു