യക്ഷിയും ഞാനും [Daryl Dixon]

Posted by

തണുപ്പിൽ ഇളം ചൂട് ചായ കൂടി… ചായ ഒരിറക്കിറക്കി ആ വല്യ ഹാളിലേക്ക് നടന്നു. സോഫയിലേക്ക് ഇരുന്നു, ശല്യം ചെയ്യാനും ആരുമില്ല നിയന്ത്രിക്കാനും ആരുമില്ല. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ ഈ നാളത്രയും. ഇതിനിടയിൽ ഒരു നൊമ്പരം ഉണ്ടായത് അച്ഛന്റെ മരണവാർത്ത അറിയുമ്പോഴാണ്. അമ്മക്കുമിപ്പോ തീരെ വയ്യ. ദിവസത്തിൽ ഒരു തവണ മാത്രേ വിളിക്കൂ., എന്നാ വിളിക്കുമ്പോ പറയാൻ ഒന്നേയുള്ളൂ എന്റെ കല്യാണ കാര്യം. ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലിന്ന് രാവിലെ ഏതോ പെണ്ണിനെ കണ്ടുവച്ചിട്ടാ വിളിച്ചേ. ചേച്ചിയും രണ്ട് അനിയത്തിമാരും അമ്മയും കൂടെയാ പെണ്ണിനെ കാണാൻ പോയേ. വാട്സാപ്പിലേക്ക് തുരു തുരേയുള്ള മെസ്സേജുകൾടെ നോട്ടിഫിക്കേഷൻ വന്നപ്പഴേ മനസ്സിലായി പെണ്ണിന്റെ ഫോട്ടോ അയച്ച് തന്നതാണെന്ന്. എന്നാലിത് വരെ ഞാനത് എടുത്ത് നോക്കിട്ട് കൂടിയില്ല.

 

ചായ കുടി കഴിഞ്ഞ് ഒന്ന് മൂരി നിവർന്നപ്പോഴാണ് ഭിത്തിമേലുള്ള ആ ചിത്രത്തിൽ എന്റെ കണ്ണുടക്കിയത്. യാന്ത്രികമായി തന്നെ അതിനടുത്തേക്ക് നടന്നു. നല്ലൊരു കുടുംബ ചിത്രം അച്ഛനും, അമ്മയും, പത്ത്‌ പതിനഞ്ച് വയസ്സ് പ്രായം വരുന്ന ഒരു പെണ്കുട്ടിയും, പിന്നൊരു കൈകുഞ്ഞും…..!!

 

അവിടിവിടായി പൊടിയും മാറാലയുമൊക്കെ പിടിച്ച് കിടക്കുന്നുണ്ട് ആ പെണ്കുട്ടിയുടെ മുഖത്ത് തന്നെ കറക്റ്റ് ആയി എന്തോ കറയോ പാടോ മറ്റോ പിടിച്ചിരുന്നു. അതല്ലാതെ ആ ഫോട്ടോക്ക് വേറെ ഒരു കുറവും തന്നെയില്ല. അത്ര സുന്ദരം ആയിരുന്നു. അറിയാതെ തന്നെ കൈകൾ ഫോട്ടോയിലേക്ക് സഞ്ചരിച്ചു.

 

“ഹലോ സാർ ആരെങ്കിലും അകത്തുണ്ടോ…..?? Plz ഡോർ ഒന്ന് തുറക്കുവോ…..??”

 

ഫോട്ടോമേൽ കൈ വച്ചതും ആരോ ഡോറിൽ മുട്ടി അലറുന്ന ശബ്‌ദം കേട്ട് ഒരുപാട് വർഷത്തിന് ശേഷം ഞാൻ ഞെട്ടിവിറച്ചുപ്പോയി. എന്റെ ഓർമയിൽ ആറിലോ ഏഴിലോ മറ്റോ പടിക്കുമ്പാഴാണ് ആകാശഗംഗ അന്നാദ്യമായി കാണുന്നത്., ഇപ്പഴും ഓർമയുണ്ട് തുടക്കം മുതൽ ഒടുക്കം വരെ മുഖം പൊത്തിയായിരുന്നു സിനിമ കണ്ട് തീർത്തെ. ഓരോന്ന് ചിന്തിച്ചുക്കൂട്ടുന്തോറും മുട്ടിന്റെ ശക്തിയും കൂടി കൂടി വന്നു. സ്വബോധത്തിൽ എത്തിയതും നേരത്തെ ഞെട്ടിയതിൽ ഉണ്ടായ ചമ്മല് തലക്കൊരു കൊട്ട് കൊടുത്ത് മാറ്റി. പിന്നെ മുൻ വാതിലിനടുത്തേക്ക് നടന്നു. വാതില് തുറന്ന ഞാൻ കണ്ടത് വിയർത്തൊഴുകി കിതക്കുവായിരുന്ന ഒരു പെണ്കുട്ടിയെയാണ്. കീറി പറിഞ്ഞൊരു ഷർട്ടും പാവാടയും ആയിരുന്നവളുടെ വേഷം. കണ്ടിട്ട് എന്തോ പന്തികേട് തോന്നി. അതുവരെ പേടിച്ചിരുന്നവൾ എന്നെ കണ്ടതും ആ മുഖത്ത് ഒരാശ്വാസം തെളിഞ്ഞിരുന്നു.

 

“സാർ രക്ഷിക്കണം അകത്തേക്ക് വന്നോട്ടെ….??”

 

“വരൂ…..”

 

അകത്തേക്ക് അവൾ വച്ച കാലിന് പിന്നാലെ ഭൂമി കുലുങ്ങുമാറൊച്ചത്തിൽ ഒരിടി മുഴങ്ങിയിരുന്നു. അതിന് പിന്നാലെ ഉശിരോടെ ആർത്തലച്ച് മഴയും….!!

Leave a Reply

Your email address will not be published. Required fields are marked *