യക്ഷിയും ഞാനും [Daryl Dixon]

Posted by

ഹൃദയം തൊട്ടൊരു ഹസ്തദാനം ചെയ്ത ശേഷം അവൻ നടന്നു. ടൗണിൽ നിന്നും പിടിച്ച ടാക്സി കാർ വെളിയിൽ തന്നെ കാത്ത് കിടപ്പുണ്ട്. അതിലേക്ക് കേറിയതും ഡ്രൈവർ വണ്ടി എടുത്തു. കണ്മുന്നിന്ന് വണ്ടി മറയും വരെ ഞാനവിടെ തന്നെ നിന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച ആയിരുന്നു കാർത്തിക് സംവിധാനം ചെയ്‌ത സിനിമയുടെ റിലീസ്. അവിടെ വച്ച് കണ്ടതാണ് മനോജിനെ. കാർത്തിക്കിന്റെ സിനിമയുടെ തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മനോജ്. നല്ലൊരു വ്യക്തി എന്നതിലുപരി സ്വന്തമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും കൊണ്ട് നടക്കുന്നവൻ. എങ്ങനത്തെ സിനിമയാണ് ചെയ്യാൻ താല്പര്യം എന്ന് വെറുതെ എങ്കിലും ചോദിച്ചപ്പോ ഒട്ടും ആലോചിക്കാതെ തന്നെ അവൻ മറുപടിയും തന്നിരുന്നു പ്രേതപടങ്ങൾ. കുഞ്ഞുനാള് തൊട്ടുള്ള ആഗ്രഹം ആയിരുന്നത്രേ. ഒരു കഥ ഞാനെഴുതി തന്നാൽ സ്വികരിക്കുമോ എന്ന് ചോദിച്ചപ്പോ പരിസരം മറന്നവൻ എന്റെ കാലിലേക്ക് വീണിരുന്നു. കുറച്ച് കാലതാമസം എടുക്കുമെന്ന് പറഞ്ഞപ്പോ ചിരിയോടെ അവൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്.

 

സാറിന്റെ ആ ഒരു കഥക്കായി എത്ര കൊല്ലം വേണോ കാത്തിരുന്നോളം…..!!

 

പാർട്ടിയും മറ്റും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോ ആദ്യം തന്നെ മനസ്സിൽ കണക്ക് കൂട്ടിയത് നല്ലൊരു കഥ എഴുതാൻ പറ്റിയ സ്ഥലമായിരുന്നു. എല്ലാ യക്ഷി കഥ പോലെ അല്ല മറിച്ച് കുറച്ച് വ്യത്യസ്തമായി വേണം ഈ കഥ അവതരിപ്പിക്കാൻ. അതുകൊണ്ട് തന്നെ സ്ഥിരം പോകാറുള്ള ഇടങ്ങളിലൊന്നും ഇത്തവണ പോയി ബുദ്ധിമുട്ടിയില്ല. ഹൊറർ സ്റ്റോറി എഴുതാൻ പറ്റിയ നല്ലൊരു സ്ഥലം എവിടെ കിട്ടുമെന്ന ചിന്തയാണ് ഒടുവിൽ അഭിയുടെ ഫോൺ കോളിലേക്ക് എത്തിച്ചത്. ഈ വീടിനെ കുറിച്ചും സ്ഥലത്തെ കുറിച്ചുമൊക്കെ അവൻ ഫോണിലൂടെ പറയുമ്പോ തന്നെ തീരുമാനിച്ചതാ ഈയിടം തന്നെ മതീന്ന്. അതിന്റെ കൂടെ പ്രേതശല്യം ഉണ്ടെന്ന് കൂടെ അവന്റെ വായിന്ന് വീണപ്പോ എത്രയും വേഗം ഇങ്ങോട്ടേക്ക് വന്നാ മതിയെന്നായി. പക്ഷെ അപ്പോഴും ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന്. ഇക്കാലത്ത് സിനിമകളിൽ അല്ലാതെ പ്രേതങ്ങളെ എവിടെ കിട്ടാനാ….?? എന്നെപ്പോലെയുള്ള എഴുത്തുകാരുടെ വെറും അക്ഷരങ്ങൾ മാത്രമാണ് പ്രേതവും യക്ഷിയും ചത്താനും…… എന്നാൽ അതൊക്കെ ഉണ്ടെന്നും അതിന്റെയൊക്കെ കഥകൾ പറഞ്ഞു തരാനും നമുക്കിടയിൽ തന്നെ ഒരുപാട് പേരുണ്ട്. എന്നാലവരൊട്ട് ഇതൊന്നും കണ്ടിട്ടില്ല താനും. എന്റെ രീതി വച്ച് കണ്ണിൽ കാണുന്നതെ ഞാൻ വിശ്വസിക്കൂ. നമ്മുക്ക് നോക്കാന്നേ ഇവിടെ അവൻ പറഞ്ഞത് പോലെ വല്ലതുമുണ്ടോന്ന്. അതിനിടയില് എന്റെ കഥയും പൂർത്തിയാവും……!!.

 

 

ഒന്ന് ഫ്രഷ് ആവണം. ബാക്കിയൊക്കെ പിന്നെ., വീടും വീടിനകവുമൊക്കെ നേരത്തെ കണ്ടതിനാൽ ഇനി ബാത്രൂം ഏത് കിച്ചൻ ഏത് എന്ന് തപ്പി കണ്ടുപിടിക്കണ്ട. നേരെ ബാത്‌റൂമിൽ കേറി വിസ്തരിച്ചൊരു കുളി. ഇളം തണുത്ത വെള്ളം തലയിൽ കുസൃതി കാട്ടിയതും ആ പറഞ്ഞറിയിക്കാനാവാത്ത സുഖത്തിൽ കണ്ണുകൾ അടച്ച് അങ്ങനേ നിന്നു ഏറെനേരം. ഇങ്ങോട്ട് വന്നത് ഇന്നാണേലും രണ്ട് ദിവസങ്ങൾക്ക് മുന്നേ തന്നെ അഭി എല്ലാം ഇവിടെ ഒരുക്കിയിരുന്നു. ചുറ്റിനുമുള്ള കാട് ചെറുതായിയൊക്കെ വെട്ടിതെളിച്ചിട്ടുണ്ട്. വഴിക്ക് വേണ്ടി മാത്രം……!!

 

കുളി കഴിഞ്ഞിറങ്ങി ഒരു ചായ ഇട്ടു. കുളിച്ചതിനാൽ തന്നെ നല്ല തണുപ്പുണ്ട്. ഈ

Leave a Reply

Your email address will not be published. Required fields are marked *