തലക്ക് മുകളിൽ ഒരു നൂറ് കൂട്ടം പണി ഉണ്ട് എന്നിരുന്നിട്ട് കൂടി എന്റെ ആവശ്യത്തിനായി അതെല്ലാം മാറ്റി വച്ച് കാസർകോട് നിന്നും ഇങ്ങ് ആദ്യ ജില്ലയായ തിരുവനന്തപുരത്തേക്ക് അവൻ വന്നു. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ., അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലായിടങ്ങളും എനിക്ക് സുപരിചിതമാണ്. ഇതുവരെയും കേരളത്തിന് പുറത്ത് പോയിട്ടില്ല, സമയം കിട്ടാത്തത് കൊണ്ടോ മാറ്റ് പ്രശ്‌നങ്ങൾ കാരണമോ അല്ല gods own country വിട്ട് എങ്ങോട്ടേക്കും പോകാൻ താല്പര്യം ഇല്ലാത്തതിനാലാണ്.
“അല്ല കാസർകോട് ഉള്ള നീ തിരുവനന്തപുരത്തുള്ള ഈ വീട് വാങ്ങിച്ചതിന്റെ പിന്നിലൊരു കഥ കാണുമല്ലോ എന്താ അത്….??”
“അത് എന്റെ ഭാര്യക്ക് തോന്നിയ അബന്ധം. Online വഴി കണ്ടത് പോലും. നിനക്കറിയാലോ ആഗ്രഹിച്ചത് കിട്ടിലേ അവൾക്ക് പിന്നെ ഭ്രാന്താ., ഒറ്റ മോളായത് കൊണ്ട് കൊഞ്ചിച്ചല്ലേ അവൾടെ തന്തയും തള്ളയും വളർത്തിയെ. എന്നിട്ടിപ്പൊ അനുഭവിക്കുന്നത് ഈ പാവം ഞാനും. വാങ്ങിച്ച് രണ്ട് ആഴ്ചയേ ഇവിടെ തങ്ങിയുള്ളൂ. ഒരു മാസം തികക്കും മുന്നേ പെട്ടിയും കിടക്കയും എടുത്ത് തിരിച്ച് പോവേണ്ടി വന്നു.”
“Mm എന്തേ….??”
“ഒന്നാമത്തെ കാരണം., നീയൊന്ന് ചുറ്റും നോക്കിയേ ഒരൊറ്റ വീട് കാണുന്നുണ്ടോന്ന്….?? ചുറ്റിനും കാട്, അയൽക്കാരെന്ന് പറയാൻ കുറെ കുരങ്ങന്മാരും കാട്ട് പൂച്ചകളും മാത്രം. പക്ഷെ ഇതൊന്നും ആയിരുന്നില്ല പ്രധാന പ്രശ്നം…!!”
“പിന്നെ….??”
” ഞാൻ പറഞ്ഞില്ലേ അത് തന്നെ, പ്രേതശല്യം…!!”
“What….?? ഞാൻ കരുതിയത് നീ അത് വെറുതെ പറഞ്ഞത് ആയിരിക്കുമെന്നാ. എന്തായാലും അതും എനിക്കിഷ്ട്ടയി.’
“അതേന്ന്. നിനക്ക് പിന്നെ ഇതൊക്കെ കേക്കുന്നതും ഇതിനെ പറ്റി അറിയുന്നതും ആ വഴി തേടി പോകുന്നതും പണ്ടു തൊട്ടേ വല്യ ഇഷ്ട്ടമുള്ള കാര്യം ആണല്ലോ….??”
“Mm. അപ്പൊ നീ ഈ സ്ഥലം തന്നെ തന്നത് നന്നായി….”