ക്ലാസ്സിൽ എത്തിയപ്പോൾ ഒരുവിധം എല്ലാരും എത്തിയിട്ടുണ്ടായിരുന്നു.. അവിടെ ഫുള്ള് ഗ്രീറ്റിങ്സ് കാർഡ് കൈമാറലും ഓട്ടോഗ്രാഫ് വാങ്ങലുമൊക്കെയായി എല്ലാരും ഭയങ്കര തിരക്കിലാണ്… ഞങ്ങൾ ഉള്ളിലേക്ക് കയറി ചെന്നു. ഞാനും അഖിലും കൂടി ഞങ്ങളുടെ ബെഞ്ചിൽ പോയി കുറച്ചു നേരം ഇരുന്നു… ഇത് ഈ സ്കൂളിൽ ഞങ്ങളുടെ അവസാന നിമിഷമാണ് അതോർത്തപ്പോൾ ഒരു നിമിഷം മനസ്സിൽ സങ്കടം അലയടിച്ചു ഇനി ഒരിക്കലും ഇങ്ങനൊരു കലാലയ ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആ സങ്കടം അധികം വൈകാതെ തന്നെ കണ്ണിലൂടെ ചെറു കണ്ണീരായി പൊഴിഞ്ഞു… പെട്ടന്നാണ് ഗ്രീഷ്മ എന്റെ അടുത്തേക്ക് കടന്നു വന്നത്… ഞാൻ അവളറിയാതെ തന്നെ കണ്ണുനീർ തുടച്ച് എന്താ എന്ന് ആംഗ്യം കാണിച്ചു.. ഉടനെ തന്നെ പിന്നിൽ നിന്നും ഒരു കട്ടിയുള്ള ബുക്ക് അവൾ എന്റെ നേരെ നീട്ടി… ഞാൻ സംശയത്തോടെ നോക്കി അത് ഒരു ഓട്ടോഗ്രാഫ് ബുക്ക് ആയിരുന്നു… ഞാനത് ഒരു മടിയും കൂടാതെ വാങ്ങി തുറന്നു…അതിലവൾ ആരുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ടായിരുന്നില്ല..
ഫസ്റ്റ് ഓട്ടോഗ്രാഫ് എന്റെ കയ്യിൽ നിന്ന് വാങ്ങാനായി അവൾ കാത്തുനിന്നു…
ഞാനത് എഴുതിയ ശേഷം അവളെ എന്റെ അടുത്ത് പിടിച്ചിരുത്താൻ നോക്കി… ആദ്യം അവളൊന്നു മടിച്ചെങ്കിലും പിന്നെ അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു.. അങ്ങനെ ഞങ്ങൾ കുറച്ചു നേരം മുഖത്തോട് മുഖം നോക്കിയിരുന്നു… പരിസരം മറന്നത് കൊണ്ട് ക്ലാസ്സിലെ എല്ലാരും അത് കണ്ടു.. അതും അഖിൽ എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഞാനറിഞ്ഞത്… പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ.. എല്ലാരും കൂടി വട്ടം ചേർന്ന് കളിയാക്കൽ തുടങ്ങി… അതിൽ ഒരുത്തൻ പെട്ടന്ന് എല്ലാരും കേൾക്കെ എന്നോട്..
അളിയാ എന്നാലും നീ ഇത് ആരും അറിയാതെ കൊണ്ടുനടന്നല്ലോ..
അത് കേട്ടതും അവൾ എന്റെ അടുത്ത് നിന്ന് എണീറ്റു പോവാൻ നിന്നതും വേറൊരു ചങ്കത്തി അവളെ പിടിച്ചു എന്റെ അടുത്ത് ഇരുത്തിയതും ഒരുമിച്ചായിരുന്നു…
അല്ല മോളെ നീ എങ്ങോട്ടാ ഈ ഒഴിവായി പോണേ.. അവിടെ ഇരുന്നേ…. ഇനി പറ ഇത് എത്ര നാളായി തുടങ്ങിയിട്ട്…
ഞാൻ : എടി നീ ഇതെന്തൊക്കെയാ പറയുന്നത്..
ചങ്കത്തി : എടാ നിന്നോട് ഞാൻ ചോദിച്ചില്ല… നീ മിണ്ടാതിരുന്നേ.. ഞാൻ ഈ മിണ്ടാപൂച്ചയോട ചോദിക്കുന്നെ…..
ഞാൻ : എടി നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല.. അവൾ ഇന്നാണ് എന്നോട് പ്രൊപ്പോസ് ചെയ്തേ…
ചങ്കത്തി :അത് നുണ… ഇത്ര നാൾ ആരും അറിയാതെ കൊണ്ട് നടന്നിട്ട് ഇപ്പൊ കിടന്നു ഉരുളുന്നോ…
ഞാൻ : നീ വേണേൽ വിശ്വസിച്ചാൽ മതി.. ഞാൻ പോവാ…
ഇനി അവിടെ നിന്നാൽ അവരെന്നെ കൊല്ലും എന്നെനിക്ക് മനസ്സിലായി.. ഞാൻ നൈസായി അവിടുന്ന് എസ്‌കേപ്പ് ആയി കൂടെ അഖിലും.. പുറത്തിറങ്ങിയതും ശ്യാമും ലിജോയും കേക്കുമായി വരുന്നു… അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ക്ലാസ്സിലേക്ക് തന്നെ തിരിച്ചു കയറി.. ഞങ്ങളുടെ വരവ് കണ്ടപ്പോൾ ഗ്രീഷ്മയെ ചുറ്റി നിന്ന എല്ലാരും ഞങ്ങളുടെ അടുത്തേക്ക് വന്നു.. ഞാൻ നൈസായിട്ട് അവളെ ഒന്ന് നോക്കിയപ്പോ അവൾ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് തലതാഴ്ത്തി… അത് കറക്റ്റായി അഖിൽ കണ്ടു..
അഖിൽ :എടാ നാറി നിനക്ക് ഇനിയും മതിയായില്ലാലെ.. പാവം അതിനെ അവർ കളിയാക്കി കൊന്നിട്ടുണ്ടാവും…