💞ആയിരം കണ്ണുമായി 11 [Fang leng]

Posted by

 

അഖിൽ : കാല് നോവുന്നുണ്ടോ..

 

ശ്രുതി : ചെറുതായിട്ട്…

 

അഖിൽ : വാ ദോ അവിടെ അല്പം ഇരിക്കാം…

 

അഖിൽ ശ്രുതിയേയും കൊണ്ട് അല്പം മാറി ഇരുന്നു

 

ശ്രുതി : ഞാൻ ബസിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു…ഇതാ ഞാൻ വരുന്നില്ല എന്ന് പറഞ്ഞെ.. വെറുതെ നിന്നെ കൂടി

 

ശ്രുതിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു…

 

അഖിൽ : ദേ… കരയുകയെങ്ങാൻ ചെയ്താൽ ഉണ്ടല്ലോ…

 

ശ്രുതി : ഇനി നമ്മൾ എപ്പോൾ എത്തനാ… ഞാൻ കാരണം നിനക്കും ഒന്നും കാണാൻ പറ്റില്ല…

 

അഖിൽ : എന്റെ കാര്യം വിട് നിനക്ക് കാണണ്ടെ.. വാ എന്റെ തോളിൽ കയറിക്കൊ ഞാൻ കൊണ്ടുപോകാം..

 

അഖിൽ എഴുനേറ്റ് നിന്ന ശേഷം അവളോടായി പറഞ്ഞു

 

ശ്രുതി : നിനക്ക് എന്താ വട്ടാണോ… കയറാൻ പോലും…

 

അഖിൽ : ഞാൻ കാര്യമായി പറഞ്ഞതാ കയറിക്കോ… നമുക്ക് വേഗം മുകളിൽ എത്താം

 

ശ്രുതി : നീ പോയെ… ആളുകളൊക്കെ കാണില്ലേ… നീ പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം

 

അഖിൽ : കണ്ടാൽ ഇപ്പോൾ എന്താ… ഇവിടെ ഉള്ളവർക്ക് നമ്മളെ അറിയാമോ ഇല്ലല്ലോ.. മുകളിൽ എത്തിയാൽ ഉടനെ താഴെ ഇറക്കാം നമ്മുടെ ക്ലാസ്സിൽ ഉള്ളവരൊന്നും കാണില്ല.. ഇനി കണ്ടാലും ഒന്നും ചോദിക്കാനും പോകുന്നില്ല…

 

ശ്രുതി : നിനക്ക് അതൊക്കെ പറയാം.. പക്ഷെ….

 

അഖിൽ : എന്നാൽ പോകണ്ട അവരൊക്കെ വരുന്നത് വരെ ഇവിടെ ഇരിക്കാം…

 

ശ്രുതി : എനിക്ക് നല്ല വെയിറ്റ് കാണും..

 

അഖിൽ : കണ്ടാലും പറയും.. നീ വന്നെ..

 

അഖിൽ അവളുടെ മുന്നിലായി കുനിഞ്ഞു നിന്നു ശ്രുതി പതിയെ മടിച്ചു മടിച്ചു അവന്റെ മുതുകിലായി കയറി അഖിൽ അവളുടെ കാല് രണ്ടും മുറുക്കെ പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *