💞ആയിരം കണ്ണുമായി 11 [Fang leng]

Posted by

 

അഖിൽ : ഇവള്… നീ ഇറങ്ങണ്ട പക്ഷെ ഇതിട്… എങ്കിലെ പൂളിന്റെ അങ്ങോട്ട് പോകാൻ പറ്റു…

 

ശ്രുതി : അങ്ങനെയാണോ…

 

അഖിൽ : അതെ ഇട്ടിട്ട് വാ…

 

ശ്രുതി മടിച്ചു മടിച്ചു ഡ്രെസ്സിങ്ങ് റൂമിലേക്ക് കയറി…

 

അല്പസമയത്തിന് ശേഷം

 

ശ്രുതി : പാന്റിന് ഇറക്കം കുറവാണോ

 

അഖിൽ : മുട്ടിന് താഴെ വരെയില്ലേ…ഓരോരുത്തര് ഇട്ടിരിക്കുന്നത് കണ്ടാൽ…

 

ശ്രുതി : ദേ അവിടെ ചെന്നിട്ട് പെണ്ണുങ്ങളുടെ വായിനോക്കി ഒന്നും വാങ്ങിച്ചു പിടിക്കരുത്… ഓരോരുത്തർ ഇട്ടിരിക്കുന്നതിലാ നോട്ടം…

 

അഖിൽ : ഹോ… എന്ത് പറഞ്ഞാലും പ്രശ്നം ആണല്ലോ

 

കുറച്ച് സമയയത്തിന് ശേഷം റൈഡുകളും മറ്റുമുള്ള ഇടത്തേക്ക് എത്തിയ ശ്രുതി സാധാരണ ഡ്രസ്സുകൾ ഇട്ടുകൊണ്ടു നിൽക്കുന്ന കുറച്ച് പേരെ ശ്രദ്ധിച്ചു

 

ശ്രുതി : നീ എന്നോട് കളളം പറഞ്ഞതാ അല്ലേ…

 

അഖിൽ : എന്ത് കള്ളം

 

ശ്രുതി : സാധാരണ ഡ്രസ്സ്‌ ഇട്ടാൽ കയറ്റില്ലെന്ന്

 

അഖിൽ : മുൻപ് ഞാൻ വന്നപ്പോൾ അങ്ങനെയായിരുന്നു ഇപ്പോൾ മാറ്റിയതായിരിക്കും…

 

ശ്രുതി : ദേ കളിക്കല്ലേ അഖിലെ…നീ മനഃപൂർവം ചെയ്തതാ…

 

അഖിൽ : അതെ.. മനഃപൂർവമാ… സാധാരണ ഡ്രസ്സ്‌ ഇട്ടാൽ പൂളിൽ ഇറങ്ങാൻ പറ്റില്ല… അവർക്കൊന്നും ഇറങ്ങാൻ താല്പര്യം കാണില്ല അതാ ഇടാത്തത്…

 

ശ്രുതി : എനിക്കും താല്പര്യമില്ല… ഞാൻ പറഞ്ഞില്ലേ

 

അഖിൽ : ഇതുവരെ വന്നിട്ട് പിന്നെ…

 

ശ്രുതി : നീ പോയേ എനിക്ക് പറ്റില്ല…

 

Leave a Reply

Your email address will not be published. Required fields are marked *