നന്ദിത 5 [The One]

Posted by

 

ആ ഇലക്ഷന് ഞാൻ ജയിച്ചു അതിനിടയിൽ അപമാനം മൂലം സ്നേഹ ആത്‍മഹത്യക്കു ശ്രെമിച്ചു എന്ന് ഞാൻ അറിഞ്ഞെങ്കിലും ഞാൻ ഒന്നു തിരിഞ്ഞുപോലും നോക്കിയില്ല….

 

ഈ സംഭവത്തിന്‌ പിന്നാലെ ക്യാമ്പസിൽ വലിയ പ്രതിഷേധങ്ങൾ നടന്നു.

 

പക്ഷേ, ഞാൻ കുലുങ്ങിയില്ല.

 

​”അവൾ ചെയ്ത തെറ്റിന് അവൾക്ക് കിട്ടിയ കൂലിയാണ്. ഇങ്ങനെയുള്ളവർ ക്യാമ്പസിൽ വേണ്ട,” എന്നായിരുന്നു എന്റെ പരസ്യമായ നിലപാട്.

 

അവളുടെ സങ്കടം കാണാൻ ഞാൻ പോയില്ല, ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ല.

 

അവൾ ആ വർഷം പഠനം നിർത്തി പോയി.

 

അതോടെ സ്നേഹ എന്ന അധ്യായം എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുവെന്ന് ഞാൻ കരുതി.

 

പക്ഷേ, ഇന്ന് ഇതാ… ഒരു വർഷത്തിന് ശേഷം അവൾ എന്റെ മുന്നിൽ നിൽക്കുന്നു.

 

പണ്ട് ഞാൻ കണ്ട ആ തകർന്ന പെൺകുട്ടിയല്ല അവൾ. കണ്ണുകളിൽ പകയുടെ അഗ്നി പടർത്തുന്ന ഒരു പോരാളിയായി അവൾ മാറിയിരിക്കുന്നു.

 

 

​”നിന്റെ കിരീടം ഇന്ന് എന്റെ കാലിനടിയിലാണ് നന്ദാ… അല്ല നന്ദിതാ!” സ്നേഹ അടുത്തേക്ക് വന്ന് എന്റെ പിങ്ക് ഫ്രില്ലി ഡ്രസ്സിലെ ലെയ്‌സിൽ പതുക്കെ തഴുകി.

 

“അന്ന് നീ ഇലക്ഷൻ ജയിച്ചു, പക്ഷേ നിന്റെ ആത്മാവിനെ നീ തോൽപ്പിച്ചു. ഇന്ന് ഞാൻ ജയിക്കുകയാണ്.”

 

പക്ഷെ എല്ലാം പെർഫെക്ട് ആയി ചെയ്ത നിനക്ക് എവിടെയാ പിഴച്ചതെന്ന് മനസ്സിലായോ

 

ഞാൻ ഇല്ല എന്ന് പറഞ്ഞു തലയാട്ടി….

 

അപ്പോൾ അവൾ എന്റെ മുഖം അടച്ചു ഒരു അടി തന്നിട്ട്

 

കവിളിൽ സ്നേഹയുടെ കൈപ്പത്തി പതിഞ്ഞപ്പോൾ എന്റെ തലയൊന്നു കറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *