“… കല്ലു ഇനിമുതൽ ഷോപ്പിൽ ആണോ ഇറങ്ങുന്നേ…” ഞാൻ ചോദിച്ചു.
“… അവൾ നേരത്തെ വരുമല്ലോ അപ്പൊ ഷോപ്പിൽ ഇറങ്ങിയാൽ പണിയൊക്കെ കഴിഞ്ഞു അവൾക്ക് എന്റൊപ്പം വീട്ടിൽ വരാലോ. അവിടെ ആവുമ്പോൾ എനിക്ക് അവളെ ശ്രെദ്ധിക്കാനും പറ്റും ഏട്ടന് വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുകയും ഇല്ല…” ആലോചിച്ചപ്പോ എനിക്കും അത് ശെരിയായി തോന്നി.
“… ഹെലോ മാഡം…” ഞായറാഴ്ച ദേവു അടുക്കളയിൽ പണി ചെയ്യുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേൾക്കുന്നത്.
“…ഹാ… വേദികെ… നീ എന്താ ഇവിടെ…” അടുക്കള വാതിൽക്കൽ നിൽക്കുന്ന വേദികയെ കെട്ടിപിടിച്ചോണ്ട് ദേവു ചോദിച്ചു.
“… അതെന്താടി. എനിക്ക് ഇങ്ങോട്ട് വന്നൂടെ…” വേദിക പരിഭവത്തോടെ ചോദിച്ചു.
“…ഓ വരാം വരാം. അല്ല ഏട്ടൻ വന്നില്ലേ…” ദേവു തിരക്കി.
“…അളിയനും അളിയനും പുറത്തുണ്ട്. നിന്നെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടിട്ട് തിരിഞ്ഞുപോലും നോക്കുന്നില്ല എന്നായിരുന്നു ദേവേട്ടന്റെ പരാതി അങ്ങനെ വന്നതാ…” വേദിക പറഞ്ഞു.
“… ഇപ്പോഴെങ്കിലും തോന്നിയല്ലോ ഇങ്ങോട്ട് ഒന്ന് വരാൻ. വാ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…” ദേവു ദേവനും വേദികക്കും ചായ ഉണ്ടാക്കി ഉമ്മറത്തേക്ക് നടന്നു.
“…എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് ഏട്ടന് ഇപ്പോഴാണോ ഇങ്ങോട്ട് വരാൻ സമയം കിട്ടിയത്…” ചായ കൊടുക്കുന്ന വേളയിൽ ദേവു പരിഭവം നടിച്ചു.
“…തിരക്ക് ഒഴിഞ്ഞു സമയം കിട്ടണ്ടേ മോളെ. എന്തായാലും ഞാൻ വന്നില്ലേ…” പുഞ്ചിരിയോടെ ദേവൻ പറഞ്ഞു.