തേജാത്മികം 14 [Nishinoya]

Posted by

തേജാത്മികം 14

Thejathmikam Part 14 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ദേവു വിങ്ങിപൊട്ടി കരയുന്നുണ്ടായിരുന്നു. അവളെ എങ്ങനെ അശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ വലഞ്ഞു. വീടിന് മുന്നിൽ വണ്ടി നിർത്തിയതും ദേവു ഡോറും തുറന്നു അകത്തേക്ക് ഓടി. ആ സമയം തന്നെ കിച്ചുവുന്റെ കാൾ എത്തി.

 

“… ഹെലോ… ആശാൻ ഇത് എവിടെ പോയി കിടക്ക…” ഫോൺ എടുത്തതും ദേഷ്യത്തോടെ ആണ് കിച്ചു ചോദിച്ചത്.

 

“… എടാ സോറി. ഇന്ന് അങ്ങോട്ട് വരാൻ പറ്റില്ലടാ…” വളരെ സാവധാനം ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു പറഞ്ഞു.

 

“… അതെന്ത ആശാനേ പെട്ടെന്നൊരു മാറ്റം. ആശൻ ദേവു ചേച്ചിയുമായി എത്തിക്കോളാം എന്നല്ലേ എന്നോട് പറഞ്ഞിരുന്നത്…”

 

“… ഞാൻ അവളെയും കൂട്ടി ഇറങ്ങാൻ ഇരുന്നതാ. അപ്പോ അവളുടെ ജോലി സ്ഥലത്ത് ചെറിയൊരു പ്രശ്നം…”

 

“… എന്താ ആശാനേ പ്രശ്നം. ഞാൻ വരണോ…” അൽപ്പം സീരിയസ് ആയി തന്നെ അവൻ ചോദിച്ചു.

 

“… നീ വരേണ്ട ആവശ്യം ഒന്നും ഇല്ല. ഇന്ന് അങ്ങോട്ട് വരാൻ പറ്റാത്ത അവസ്ഥയില എല്ലാം ഞാൻ നാളെ പറയാം…” സീരിയസ് കാര്യം ആണെന്ന് മനസിലായതോടെ കൂടുതൽ ഒന്നും ചോദിക്കാതെ കിച്ചു ഫോൺ കട്ട്‌ ആക്കി.

 

ഞാൻ വീടിന്റെ ഉള്ളിലേക്ക് ചെന്നതും വന്ന ഡ്രെസ്സിൽ തന്നെ കട്ടിലിൽ കമന്ന് കിടന്ന് കരയുന്ന ദേവുവിനെയാണ് കാണുന്നത്.

 

“…ഹാ നീ എന്തിനാടി ഇങ്ങനെ കരയുന്നെ. ആ മാനേജർക്കും പെണ്ണുമ്പിള്ളക്കും വേണ്ടപോലെ കൊടുത്തില്ലേ…” അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *