“…എന്നാലും ഇത്രയും കാലം ഞാൻ അവിടെ ജോലി ചെയ്തിട്ടും എന്നെ അവർക്കാർക്കും മനസ്സിലായില്ലല്ലോ…” തേങ്ങി തേങ്ങി ദേവു പരാതി പറയാൻ തുടങ്ങി.
“… നമ്മളെ കുറിച്ച് നമുക്ക് അറിയാലോ പിന്നെ എന്തിനാ അവരുടെ സർട്ടിഫിക്കറ്റ്…” അവൾക്ക് അരികിൽ ഇരുന്ന് അവളുടെ തലയിൽ തലോടുകൊണ്ട് ഞാൻ അശ്വസിപ്പിക്കാൻ ശ്രെമിച്ചു.
“…ഇന്ന് ഏട്ടൻ വന്നില്ലായിരുന്നെങ്കിൽ അവർ എല്ലാരുകൂടി എന്നെ കള്ളി ആക്കില്ലായിരുന്നോ…” അവളുടെ ആ ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.
“…കഴിഞ്ഞത് കഴിഞ്ഞു ഇനി അതേപറ്റി ആലോചിക്കേണ്ട. ദേ നല്ല കുട്ടിയായി പോയി ഡ്രസ്സ് ഒക്കെ മാറ്റിയെ…” ദേവുവിനെ നിർബന്ധിച്ച് ഞാൻ ഡ്രെസ്സ് മാറാൻ പറഞ്ഞയച്ചു.
വൈകുന്നേരം കല്ലു വന്നിട്ടും ദേവുവിന് വലിയ മാറ്റം ഒന്നും ഇല്ലായിരുന്നു. കരയുന്നില്ല എന്നെ ഉള്ളു എങ്കിലും ഇപ്പോഴും ഒരു മൂഖ അവസ്ഥയിൽ തന്നെ. വൈകിട്ട് ഷോപ്പിൽ പോയി ഒരു പയ്യനെയും കൂട്ടി ദേവു പണി ചെയ്തിരുന്ന ഷോപ്പിൽ നിന്നും അവളുടെ വണ്ടി എടുപ്പിച്ചു.
“… നിന്നെക്കൊണ്ട് അവിടെ നിന്ന് റിസൈൻ ചെയ്പ്പിച്ചത് തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ…” പിറ്റേന്ന് വൈകിട്ടും മുഖം തെളിയാതെ നിൽക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
“… ഏയ്യ്. ഏട്ടൻ അത് ചെയ്തില്ലെങ്കിൽ ഞാൻ തന്നെ പണി മതിയാക്കാൻ നിൽക്കായിരുന്നു. എന്നെ വിശ്വാസം ഇല്ലാത്ത ഇടത്ത് ഞാൻ എന്തിനാ കടിച്ചു തൂങ്ങി നിൽക്കുന്നെ…” രാത്രിയിലേക്കുള്ള ചപ്പാത്തി ചുട്ടുകൊണ്ട് ദേവു മറുപടി പറഞ്ഞു.