നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

​അതുകേട്ടതും ആമി പെട്ടെന്ന് എന്നെ നോക്കി. അവളുടെ മുഖത്തും ഒരു കള്ളച്ചിരി വിരിഞ്ഞു.

​”ആഹാ… കൊള്ളാലോ കളി…”

​എന്ന് കണ്ണുകൊണ്ട് ചോദിക്കുന്നതുപോലെ അവൾ എന്നെ നോക്കി ഒന്നു കണ്ണിറുക്കി.

 

​രണ്ടുപേരുടെയും ആ നോട്ടവും, അർത്ഥം വെച്ചുള്ള ആ ചിരിയും കണ്ടപ്പോൾ എനിക്ക് ആകെക്കൂടി ഒരു വിറയൽ വന്നു.

​’ദൈവമേ… എങ്ങനെയെങ്കിലും വേഗം വീട്ടിൽ എത്തിയാൽ മതിയായിരുന്നു…’എന്നായി പിന്നീടുള്ള ചിന്ത…

 

ആ ചിന്തയിൽ നിന്നും എന്റെ ശ്രദ്ധ തിരിച്ചത് മാറ്റവളാണ്…

 

അവൾ സാവധാനം എന്റെ അടുത്തേക്ക് നടന്നു വന്നു. അവളുടെ കയ്യിൽ ഒരു ജോടി കറുത്ത ബോക്സിങ് ഗ്ലൗസ് ഉണ്ടായിരുന്നു. ഒരു വാക്കുപോലും പറയാതെ അവളത് എനിക്ക് നേരെ നീട്ടി.

 

ഞാനത് വാങ്ങി. കയ്യിലിട്ടപ്പോൾ അത് എന്റെ കൈകൾക്ക് കൃത്യം പാകമായിരുന്നു.

അവൾ കണ്ണുകൊണ്ട് നടുക്കത്തെ ആ റിങ്ങിലേക്ക് നോക്കി. ‘കേറിക്കോ’ എന്ന അർത്ഥത്തിൽ.

 

ഞാൻ ഒരു ദീർഘശ്വാസമെടുത്തു. ഗ്ലൗസ് ഒന്നുകൂടി മുറുക്കി, ആ മരത്തട്ടിലേക്ക് ചവിട്ടിക്കയറി.

തൊട്ടുപിന്നാലെ, ആ കറുത്ത മല്ലനും റിങ്ങിലേക്ക് കയറി. അവന്റെ ഭാരം കൊണ്ട് ആ മരത്തട്ട് ഒന്ന് കുലുങ്ങിയോ എന്ന് എനിക്ക് സംശയം തോന്നി. അടുത്ത് കണ്ടപ്പോൾ അവന് വിചാരിച്ചതിലും വലിപ്പമുണ്ടായിരുന്നു. ഉരുക്ക് പോലത്തെ ശരീരം. കഴുത്തും തലയും ഒറ്റ ബ്ലോക്ക് പോലെ ഇരിക്കുന്നു….

 

അവൻ എന്നെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു. ശേഷം തന്റെ വലിയ കൈകൾ കൂട്ടിയിടിച്ച് ഒരു ശബ്ദമുണ്ടാക്കി. എന്നെ പേടിപ്പിക്കാനാണ്….

Leave a Reply

Your email address will not be published. Required fields are marked *