‘നന്ദു.. കുളിക്കാൻ പോവാണോ…?
‘അല്ല ചായ കുടിക്കാൻ പോവാ..’
ഞാൻ അവളെ കളിയാക്കി പറഞ്ഞു
‘ഞാനും വരട്ടെ…?
അവൾ ചോദിച്ചു
‘എന്തിന് എന്റെ കുളി കാണാനോ…?
ഞാൻ കളിയാക്കൽ തുടർന്നു
‘അല്ല. എനിക്കും കുളിക്കണം..’
അവൾ പറഞ്ഞു
‘നിങ്ങളുടെ ബാത്‌റൂമിൽ വെള്ളം തീർന്നോ..?
ഞാൻ ചോദിച്ചു
‘എനിക്ക് വെള്ളത്തിൽ ഇറങ്ങി കുളിക്കണം..’
അവൾ പറഞ്ഞു
‘റംല ഇത്ത സമ്മതിച്ചോ..?
ഞാൻ ചോദിച്ചു. ഇത്ത അവളെ വെള്ളത്തിൽ ഇറക്കാൻ സമ്മതിക്കില്ല. അതെനിക്ക് അറിയാവുന്നത് ആണ്. എന്റെ കൂടെ വന്നു ഇറങ്ങിയിട്ട് എനിക്കൂടെ ചീത്ത കേൾക്കണം
‘ഉമ്മ ഇവിടില്ല. ആയിഷക്ക് പനി ആയോണ്ട് ആശൂത്രീ പോയി അവളെ കൊണ്ട്..’
അപ്പോൾ ഇത്ത ഇല്ലാത്തോണ്ട് ആണ് ഇവൾക്ക് വെള്ളത്തിൽ ഇറങ്ങാൻ പൂതി
‘ജസ്‌നിത്തയോ..?
ഞാൻ ചോദിച്ചു
‘ഇത്ത നല്ല ഉറക്കമാ.. ഇപ്പൊ ഒന്നും ഉണരില്ല..’
ആമിന പറഞ്ഞു
‘ആഹാ അപ്പോൾ രണ്ട് പേരോടും ചോദിച്ചില്ല. അവർ പറയാതെ എന്റെ കൂടെ ഒന്നും വരണ്ട..’
ഞാൻ പറഞ്ഞു
‘പ്ലീസ് നന്ദു.. എന്നെ ഒന്ന് നീന്താൻ പഠിപ്പിക്കുമോ..? ഇവിടെ വേറെ ആരും എന്നെ പഠിപ്പിച്ചു തരില്ല ഉമ്മ ഉള്ളോണ്ട്..’
ആമി പറഞ്ഞു
‘എനിക്കും പറ്റില്ല നിന്റെ ഉമ്മാടെ ചീത്ത കേൾക്കാൻ..’
ഞാൻ പറഞ്ഞു
‘ഉമ്മ അറിയില്ല.. ഇപ്പൊ പോയതേ ഉള്ളു..’
അവൾ പറഞ്ഞു
‘നീ ആറ്റിൽ ഇറങ്ങിയത് ഉമ്മ അറിയാതെ ഇരിക്കുവല്ലേ..?
‘എല്ലാരും കുളിച്ചു നനച്ചു പോയി. നീയേ ഉള്ളു ഇനി.. ഇപ്പൊ ആരുമില്ല..’