എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

‘മോശം.. പോരാ…’

ഞാൻ പറഞ്ഞു. ചേച്ചിയുടെ മുഖം കറുത്ത്

 

‘നീ ഞാൻ പറയുന്നത് പോലെ അങ്ങ് ചെയ്താൽ മതി. പ്ലാനിനെ കുറ്റം പറയണ്ട..’

ചേച്ചി പറഞ്ഞു

 

‘ഇത് നടക്കില്ല. നടന്നാൽ ഉറപ്പായും പാളും..’

ഞാൻ പറഞ്ഞു

 

‘എങ്ങനെ പാളുമെന്നു.. പോടാ. ഇത് നല്ല പ്ലാൻ ആണ്..’

ചേച്ചി പറഞ്ഞു

 

‘ഒന്നാമത് അവരുടെ വീട് അമ്പലത്തിന്റെ അടുത്താണ്. അവിടെ ഒക്കെ നിറച്ചു ആളുകൾ ഉള്ളതാണ്. നമുക്ക് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റുന്നത് മാക്സിമം 8 മണി വരെ ഒക്കെയാ. അല്ലാതെ രാത്രി അവരൊക്കെ ഉറങ്ങി കഴിഞ്ഞു നമ്മൾ എങ്ങനെ അവിടെ പോകും. ഇവിടെ എല്ലാവരും ഉറങ്ങി കഴിഞ്ഞു പതുങ്ങി പോകുന്നത് ഒക്കെ വലിയ പണി ആകും. പിന്നെ ചാത്തൻ ഏറൊന്നും അവർ വിശ്വസിക്കണം എന്നില്ല. ആരെങ്കിലും എറിഞ്ഞത് ആയിട്ടേ കരുതൂ. മാത്രം അല്ല ആരെങ്കിലും ഒക്കെ എണീറ്റാൽ നമുക്ക് രക്ഷപെടാൻ വഴി കുറവാണ്. നമ്മളെ ആരേലും കാണും..’

ഞാൻ ആ പ്ലാനിന്റെ കുറവുകൾ ചേച്ചിക്ക് മുന്നിൽ നിരത്തി

 

‘എന്നാ പിന്നെ നീയൊരു പ്ലാൻ പറ..’

ചേച്ചി പറഞ്ഞു

 

‘അവൾ ശരിക്കും പേടിക്കണ്ടെ..? അപ്പോൾ അവൾ പ്രേതത്തെ കാണണം. അതും നമ്മൾക്ക് ഇവിടുന്ന് ഇറങ്ങാൻ പറ്റുന്ന സമയത്ത്. അതും നമ്മളെ ആരും ശ്രദ്ധിക്കാതെ നമുക്ക് രക്ഷപെടാനും പറ്റണം. അങ്ങനെ ഒരു സ്‌ഥലം ഉണ്ട് നയന ചേച്ചി വരുന്നത്…’

ഞാൻ എന്റെ മനസിലെ ഏകദേശം പ്ലാൻ പറഞ്ഞു

 

‘അത് ഏത് സ്‌ഥലം..?

ചേച്ചി ചോദിച്ചു

 

‘അമ്പലം…’

ഞാൻ പറഞ്ഞു

 

‘അമ്പലമോ…?

ചേച്ചി ചോദിച്ചു

 

‘അതേ. നയന ചേച്ചി അത്താഴ പൂജ വരെ ഇടക്ക് അച്ഛനൊപ്പം അമ്പലത്തിൽ നിൽക്കാറുണ്ട്. ആ സമയം പേടിപ്പിക്കാം. അമ്പലം ആയോണ്ട് ആ സമയത്തു അവിടെ അധികം ആളും കാണില്ല. നമുക്ക് കണ്ടം വഴി ഇങ്ങോട്ട് ആരും കാണാതെ വരികയും പോകുകയും ചെയ്യാം..’

Leave a Reply

Your email address will not be published. Required fields are marked *