എനിക്ക് അതറിയാൻ ആകാംക്ഷ ആയി
‘നമ്മൾ അവിടെ എന്ത് എഴുതി നാണയം വച്ചു പ്രാർത്ഥിച്ചാലും അതിന് ഫലം ഉണ്ടാകും. പിന്നെ അമാവാസി നാളിൽ ഒന്നും കാവിന്റെ അടുത്ത് രാത്രി പോകരുത്. ഒരു തവണ ഞാൻ അവിടെ പോയപ്പോ ഒരു വലിയ നിഴൽ കണ്ടതാ. ശരിക്കും മുത്തപ്പന്റെ നിഴൽ.. നമ്മുടെ ഒക്കെ കട്ടളയുടെ അത്രേം പൊക്കമുണ്ട്.. ഹോ പേടിച്ചു എനിക്ക് പനി വന്നു അന്ന്…’
ശിവേച്ചി പറഞ്ഞു
‘ആറിന്റെ നടുവിലെ പ്രേതത്തിന്റെ കഥ പോലാണോ ഇതും…?
ഞാൻ ചോദിച്ചു
‘നിനക്ക് വിശ്വാസം ഇല്ലേ ഞാൻ പറയുന്നത്..?
ചേച്ചി പെട്ടന്ന് എന്നോട് ചോദിച്ചു
‘ഉണ്ട്.. പക്ഷെ ഇതൊക്കെ…’
‘നിനക്ക് അനുഭവം വന്നാലേ നീ പഠിക്കൂ..’
ചേച്ചി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു
‘അത് ഞാൻ അപ്പോൾ വിശ്വസിച്ചോളാം. പക്ഷെ പണി കൊടുക്കാൻ ഞാൻ കൂടെ നിൽക്കാം. അത് പോരെ ഇപ്പൊ…?
ഞാൻ ചോദിച്ചു
‘സത്യം ആയും…?
ചേച്ചി ഒന്ന് കൂടി ഉറപ്പ് വരുത്താൻ ചോദിച്ചു
‘സത്യം.. ഇനി എന്ത് പണി ആണ് കൊടുക്കേണ്ടത് എന്ന് പറ..’
‘അവളെ പേടിപ്പിക്കണം. ഈ പ്രേതവും ഭൂതവും ഒക്കെ ഉള്ളത് ആണെന്ന് അവളെ മനസിലാക്കിക്കണം…’
ചേച്ചി പറഞ്ഞു
‘അതിന്…?
‘ചാത്തനേർ…’
ചേച്ചി പറഞ്ഞു
‘നമ്മൾ രാത്രി അവളുടെ വീടിന്റെ അവിടെ ചെല്ലുന്നു. കയ്യിൽ കരുതിയ കല്ല് പെറുക്കി എറിയുന്നു. അവളെ പേടിപ്പിക്കാൻ എന്തെങ്കിലും മുട്ടയോ കൂടോത്രം പോലെയോ അവിടെ ഇടുന്നു. രക്ഷപെടുന്നു…’
ചേച്ചി പ്ലാൻ എന്നോട് പറഞ്ഞു
‘എങ്ങനെ ഉണ്ട് പ്ലാൻ…?