ഇങ്ങോട്ട് വരുന്ന വഴിയിൽ മുഴുവൻ ശിവേച്ചി നയന ചേച്ചി പേടിച്ചു നിലവിളിച്ചതും അലറി ബോധം കേട്ടതും പറഞ്ഞു പൊട്ടിച്ചിരിച്ചാണ് വന്നത്. ചേച്ചി ഇത്രയും തുറന്നു ചിരിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല. വെട്ടം ഉണ്ടായിരുന്നു എങ്കിൽ ആ നുണക്കുഴികൾ എനിക്ക് അപ്പോൾ കാണാമായിരുന്നു..
‘നയന ചേച്ചിയുടെ സ്‌ഥാനത്തു ശിവേച്ചി ആയിരുന്നു എങ്കിൽ ഇത് പോലെ പേടിച്ചു നിലവിളിക്കുമായിരുന്നോ…?
വരുന്ന വഴിയിൽ ഞാൻ ചോദിച്ചു
‘പിന്നെ ഞാൻ ഒന്നും അങ്ങനെ നിലവിളിക്കില്ല. എനിക്ക് നല്ല ധൈര്യം ആണ്..’
ശിവേച്ചി പറഞ്ഞു
‘എന്നാൽ ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ. ഇടയ്ക്ക് എപ്പോളെങ്കിലും ഞാൻ ചേച്ചിയുടെ ധൈര്യം ഒന്ന് അളക്കും. അപ്പൊ അറിയാം..’
ഞാൻ കയ്യിൽ ഇരുന്ന കവറിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഭൂതത്തിന്റെ മുഖംമൂടി ആണ് അതിൽ. അമരിക്കാട് പട്ടണത്തിൽ എല്ലാ കടയിലും കയറി ഇറങ്ങി ശിവേച്ചി എങ്ങനെയോ ഒപ്പിച്ചു എടുത്തതാണ് ഈ മുഖംമൂടി.
‘അത് കള്ളക്കളി ആണേ… നമ്മൾ ഒരേ ടീം ആണ്…’
ശിവേച്ചി പറഞ്ഞു
ശരിയാണ്. ഇപ്പോ ഞാനും ശിവേച്ചിയും ഒരു ടീം ആണ്. ചേച്ചിയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ചേച്ചിയോട് മത്സരിക്കുക ആയിരുന്നു ഞാൻ ഇത് വരെ ചെയ്തിരുന്നത്. ക്രിക്കറ്റ്ലും നീന്തലിലും മുങ്ങാംകുഴി ഇടുന്നതിലും എല്ലാം ഞാൻ ചേച്ചിയോട് മത്സരിച്ചു. പക്ഷെ ഇനി അതിന്റെ ആവശ്യമില്ല. ശിവേച്ചി ഇനി എന്ത് കാര്യത്തിനും എന്നെ ആണ് ആദ്യം വിളിക്കുക. എന്ത് ഉണ്ടെങ്കിലും എന്നോട് ആണ് ആദ്യം പറയുക. എനിക്ക് മാത്രം സ്പെഷ്യൽ ആയി ആരും കാണാതെ മിട്ടായിയും സിപ്പപ്പും കൊണ്ട് വന്നു തരും.. ഞാൻ ഇവിടെ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കമ്പനി ശിവദ ചേച്ചി ആയിട്ടുള്ളത് ആയിരുന്നു. അത് ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് കിട്ടി