ചേച്ചി റെഡി ആയി കഴിഞ്ഞു വരമ്പ് വഴി ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. ഗായത്രി ചേച്ചി മറിഞ്ഞു വീണ ചെറിയ പാലം കടന്നു ഞങ്ങൾ രണ്ടും അമ്പലത്തിനു മുന്നിൽ എത്തി. ദീപാരാധന കഴിഞ്ഞു ആളുകൾ അധികവും തിരിച്ചു പോകുന്ന സമയം ആയിരുന്നു. ഞങ്ങൾ കുറച്ചു നേരം കൂടി മറഞ്ഞു നിന്നു. ആളുകൾ പോയി കഴിഞ്ഞു ഞങ്ങൾ മെല്ലെ അമ്പലക്കുളത്തിന്റെ അരികിലേക്ക് പോയി
അമ്പലക്കുളം മൂന്നായി കൽ ഭിത്തി കൊണ്ട് വെട്ടിതിരിച്ചത് ആണ്. ആദ്യത്തെ രണ്ടെണ്ണം പുരുഷന്മാർക്കും സ്ത്രീകൾക്കും. മൂന്നാമത്തെ അമ്പലത്തിലെ ആളുകൾ മാത്രം ഉപയോഗിക്കുന്നത്. അവിടെ ആണ് പൊതുവെ തിരുമേനിമാർ കുളിക്കുന്നതും വിളക്കും പാത്രവും ഒക്കെ കഴുകുന്നതും. നയന ചേച്ചിയുടെ അച്ഛനാണ് അമ്പലത്തിലെ കഴകം എന്നത് കൊണ്ട് അച്ഛനെ സഹായിക്കാൻ വൈകുന്നേരം ചേച്ചി അമ്പലത്തിൽ വരാറുണ്ട്. ദീപാരാധന കഴിഞ്ഞു കുറച്ചു വിളക്കുകൾ മെഴക്കാൻ ആയിട്ട് ചേച്ചി കുളത്തിൽ വരാറുണ്ട്. ഇതൊക്കെ ഞാൻ നിരീക്ഷിച്ചു കണ്ടു പിടിച്ച കാര്യം ആണ്
ഞങ്ങൾക്ക് നയന ചേച്ചിയെ പേടിപ്പിക്കാൻ ഏറ്റവും ബെസ്റ്റ് സ്‌ഥലം ഈ കുളം ആയിരുന്നു. ഈ സമയത്തു ഇവിടെ ആരും ഉണ്ടാവില്ല. ഞാനും ശിവ ചേച്ചിയും നടുക്കത്തെ കുളക്കടവിൽ പതുങ്ങി നിന്നു. ഞാൻ കവറിൽ നിന്ന് ബാക്കി സാധനങ്ങൾ കൂടി ചേച്ചിയുടെ കയ്യിൽ കൊടുത്തു. ഒരു മുഖംമൂടി ആയിരുന്നു അത്. ഞങ്ങളെ തിരിച്ചറിയരുതല്ലോ. അതും ഒരു ഭൂതത്തിന്റെ മുഖംമൂടി..
പ്ലാൻ അനുസരിച്ചു ചേച്ചിയെ അവിടെ നിർത്തി ഞാൻ അമ്പലത്തിന്റെ മതിലിനു പിന്നിൽ ചെന്നു നിന്നു. നയന ചേച്ചി വരുന്നുണ്ടോ എന്ന് നോക്കണം. കൂട്ടത്തിൽ മൂന്നാല് കല്ലുകളും എടുത്തു കയ്യിൽ പിടിച്ചു. അത് കൊണ്ടും ആവശ്യം ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോ നേരിയ വെളിച്ചത്തിൽ ആരോ മതിലിനു അരികിലേക്ക് വരുന്നത് ഞാൻ കണ്ടു. നയന ചേച്ചി തന്നെ. കയ്യിൽ രണ്ട് മൂന്ന് വിളക്കുകളും ഉണ്ട്. കടവിൽ കൊണ്ട് വന്നു വിളക്ക് കഴുകാനാണ്.. എല്ലാം വിചാരിച്ചത് പോലെ നടക്കുന്നുണ്ട്..