ഞാൻ ചോദിച്ചു
‘അവൾക്ക് നമ്മുടെ മുത്തപ്പനെ പുച്ഛം..’
ശിവേച്ചി പറഞ്ഞു
പിച്ചിക്കാവിൽ ഏറ്റവും അറ്റത്തു ഉള്ള കാവാണ് മുത്തപ്പന്റെ. രണ്ട് വട്ടം ഞാൻ അവിടെ തിരി തെളിക്കാൻ പോയിട്ടുണ്ട്. ഒന്ന് സ്നേഹ ചേച്ചിയോട് അവിവേകം കാണിച്ചതിന്റെ തെറ്റ് പൊറുക്കാൻ എഴുതി നാണയം വയ്ക്കാൻ. പിന്നെ ഒന്ന് സ്കൂൾ തുറന്നപ്പോ അമ്മ പറഞ്ഞിട്ട് തിരി വച്ചു. ഇവിടെ ഉള്ളവർക്ക് ഒക്കെ മുത്തപ്പന്റെ ശക്തിയിൽ വലിയ വിശ്വാസം ആണ്. എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും അവിടെ തോന്നിയിട്ടില്ല എങ്കിലും ഒന്ന് ആലോചിക്കുമ്പോൾ ശക്തി ഉണ്ടെന്ന് തോന്നി പോയി. അവിടെ നാണയം വച്ചു തെറ്റ് പൊറുക്കാൻ എഴുതി വച്ചു കഴിഞ്ഞു എനിക്ക് സ്നേഹ ചേച്ചിയെ പറ്റി മോശം ചിന്തകൾ അങ്ങനെ വന്നിട്ടില്ല. അഥവാ വന്നാലും അത് നിയന്ത്രിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നു. ചിലപ്പോൾ മുത്തപ്പൻ ശരിക്കും ശക്തി ഉള്ള ആളായിരിക്കും.. ഞാൻ കരുതി
‘ഞാൻ കോളേജിൽ പോകുന്ന വഴി ബസിൽ വച്ചു എന്റെ ഒരു കൂട്ടുകാരിയോട് മുത്തപ്പന്റെ കാര്യം ഒക്കെ പറഞ്ഞു. അപ്പോൾ അവളുടെ ഒരു ഇളി. ഇവൾ എന്റെ കൂട്ടുകാരിയോട് പറയുവാ അതൊക്കെ ചുമ്മാതെ ആണെന്ന്. ഞാൻ എന്റെ കുറേ അനുഭവം ഒക്കെ പറഞ്ഞു പക്ഷെ അതൊക്കെ വെറുതെ തോന്നൽ ആണ് നുണ ആണെന്ന് ഒക്കെ ആണ് അവളുടെ പറച്ചിൽ. എനിക്ക് അത് കേട്ടിട്ട് സഹിച്ചില്ല.. അവൾക്ക് ഒരു പണി കൊടുക്കണം…’
ശിവേച്ചി നയനയോട് ദേഷ്യം തോന്നാനുള്ള കാര്യം എന്നോട് പറഞ്ഞു
‘അല്ല ചേച്ചി എന്താ മുത്തപ്പന്റെ എന്തോ അനുഭവം ഉണ്ടെന്ന് ഒക്കെ പറഞ്ഞത്…?