‘ഒന്ന് നിന്നേ..’
അയ്യപ്പൻ കൈ തടഞ്ഞു ഞങ്ങളെ നിർത്തി
‘എന്താടാ…?
രേഷ്മ അയ്യപ്പനോട് ചോദിച്ചു. അവൾ കരുതി അവൻ അവളോട് ആണ് സംസാരിക്കുന്നത് എന്നാണ്
‘ഒന്നുമില്ല. നീ പൊക്കോ..’
അയ്യപ്പൻ എന്നെ തടഞ്ഞു നിർത്തിയിട്ടു അവളോട് പോകാൻ പറഞ്ഞു
‘എന്നാടാ..?
രേഷ്മ ഇത്തവണ എന്നോടാണ് ചോദിച്ചത്
‘ഒന്നുമില്ല.. നീ നടന്നോ. ഞാൻ വന്നോളാം..’
ഞാൻ പറഞ്ഞു. ഒന്ന് സംശയിച്ചു നിന്നിട്ട് പിന്നെ രേഷ്മ മെല്ലെ മുന്നോട്ട് നടന്നു. അവൾ കുറച്ചു നീങ്ങി കഴിഞ്ഞു അവന്മാർ എന്നെ ചോദ്യം ചെയ്തു
‘നീ ഇവനേ തല്ലിയോ..?
അയ്യപ്പൻ മനുവിനെ നിർത്തി എന്നോട് ചോദിച്ചു.
‘എന്നെ തല്ലിയിട്ടാ..’
ഞാൻ പറഞ്ഞു
‘നീ ആരാ വഴക്കിനു ഇടയിൽ കയറാൻ..?
മനു ദേഷ്യപ്പെട്ടു എന്റെ അടുത്തേക്ക് കയറി വന്നു. പെട്ടന്ന് അയ്യപ്പൻ അവനെ തടഞ്ഞു
‘നെ എന്തിനാ ഇവനും വേറെ ഒരുത്തനും തമ്മിലുള്ള ഉടക്കിൽ കയറി ഇവനേ പിടിച്ചു തള്ളിയത്..?
അയ്യപ്പൻ ചോദിച്ചു
‘നീ പഠിക്കാൻ അല്ലേ വന്നത്. അതങ്ങു കൊണച്ചിട്ട് പോയാൽ മതി.. കേട്ടല്ലോ..?
അതിനിടയിൽ ഏതോ ഒരുത്തൻ എനിക്കിട്ട് കൊണച്ചു
‘നീ ഇവിടുത്തെ ഹെഡ്മാഷ് ഒന്നും അല്ലല്ലോ. നീയും പഠിക്കാൻ വന്നതല്ലേ. നീയും കൊണയ്ക്കണ്ട..’
സൗമ്യതയിൽ പോയ ചോദ്യം ചെയ്യൽ ആയിരുന്നു. പക്ഷെ ഇവന്റെ ചൊറിച്ചിൽ എനിക്കങ്ങു തീരെ പിടിച്ചില്ല. അത് പോലെ തന്നെ തിരിച്ചു കൊടുത്തു. ഇനി ഇപ്പോ കിട്ടുന്നത് വാങ്ങുക. ഇന്നത്തെ ദിവസം കൊള്ളാം. കണക്കിന് കിട്ടും. അവന്മാർ എല്ലാം കാടിളകി വരുന്നത് പോലെ എനിക്ക് ചുറ്റും വന്നു. പക്ഷെ ഇത്തവണയും അയ്യപ്പൻ അവരെ തടഞ്ഞു