അയ്യപ്പൻ ആരെന്ന് ചോദിച്ചാൽ അവനാണ് ഇവിടുത്തെ മെയിൻ. സ്കൂളിലെ പ്രമുഖ ഗുണ്ട എന്ന് പറയാം. മൂന്നാല് കൊല്ലം തോറ്റു പഠിച്ചു വന്നതിന്റെ ഒക്കെ മൂപ്പും നല്ല ഉയരവും ഇറുക്കി അടിച്ച ഷർട്ടിൽ തെറിച്ചു നിൽക്കുന്ന മസിലുകളും ഒക്കെ ഉള്ള കറുത്ത കരുത്തനായ ഒരു മൈരൻ. അജി എന്നാണ് അവന്റെ പേര്. അജി അയ്യപ്പൻ. അപ്പന്റെ പേരിലാണ് പക്ഷെ എല്ലാവരും വിളിക്കുന്നത്. ഞാൻ ഇന്ന് ഉടക്കിയ മനു അവന്റെ കൂട്ടുകാരൻ ആണ്. അയ്യപ്പൻ ഉറപ്പായും ഇത് ചോദിക്കാൻ വരും.. എനിക്ക് ഇടി കിട്ടാതെ ഇരിക്കാനുള്ള ഏക സാധ്യത ഞാൻ അമ്പലം ടീം ആണെന്ന് ഇവന്മാർ വിശ്വസിച്ചത് ആണ്. പൊന്മല ഓരോ ഏരിയ ഓരോ വാർഡ് പോലെ ആക്കി തിരിച്ചാൽ ചുറുചുറുക്കുള്ള പിള്ളേർ ഏറ്റവും കൂടുതൽ ഉള്ളത് അമ്പലം വാർഡ് ആണ്. അത് കൊണ്ട് തന്നെ അവരെ വെറുതെ ആരും വന്നു ചൊറിയില്ല. നല്ല ഇടി കിട്ടും. അത് കൊണ്ട് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന് ഒന്നും വെറുതെ ആരും വന്നു പ്രശ്നം ഉണ്ടാക്കാറില്ല. നല്ല ഇടി കിട്ടുമത്രേ അമ്പലം ടീമിന്റെ കയ്യിൽ നിന്ന്..
അങ്ങനെ അമ്പലം ടീമിൽ വിശ്വാസം അർപ്പിച്ചു ഞാൻ ഇരുന്നു. സ്കൂൾ വിട്ടു കഴിഞ്ഞു ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോ ഒരു കൂട്ടം ആളുകൾ എന്നെ കാത്തു നിൽക്കുന്നത് പോലെ എനിക്ക് തോന്നി. ഹ്യുമാനിറ്റീസ് ഗ്രൂപ്പ് മൊത്തം ഉണ്ട്. എന്റെ ക്ലാസ്സിലെ മൈരൻമാർ ഒക്കെ എവിടെ ആണോ ആവൊ.. ചെറിയ പേടി തോന്നിയെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ മുന്നോട്ടു നടന്നു. എന്റെ കൂടെ രേഷ്മ ഉണ്ടായിരുന്നു. അവളും അയ്യപ്പനും ഒരെ ക്ലാസ്സ് ആണ്