എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

ക്ലാസ്സ്‌ കഴിഞ്ഞു എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് പൂറി പോയി.. എന്റെ കൈ ആ ഭാഗം ഒക്കെ ചുവന്നു വന്നിരുന്നു. ചോര ആദ്യം കുറച്ചു നേരം വന്നിരുന്നു. പിന്നെ നിന്നു. അവർ പോയി കഴിഞ്ഞു അലൻ വെളിയിൽ വന്നു എന്റെ കൈ നോക്കി. ആ സമയത്തു ആണ് ആഷികയും അപർണയും പുറത്തേക്ക് വന്നത്. എന്റെ കയ്യിൽ അലൻ നോക്കുന്നത് കണ്ട് അവരും അതിലേക്ക് നോക്കി

 

‘ഉയ്യോ.. ടീച്ചർ ഇപ്പൊ പിച്ചിയത് ആണോ ഇത്..?

അപർണ എന്റെ കയ്യിലെ മുറിവ് കണ്ട് എന്നോട് ചോദിച്ചു

 

‘അതേ. പിച്ചി പറിച്ചു..’

ഞാൻ പറഞ്ഞു

 

‘എന്തൊരു സാധനം ആണോ..? ഇങ്ങനെ ആണോ നുള്ളുന്നെ ..?

എന്റെ കയ്യിലേക്ക് നോക്കി ആഷിക പറഞ്ഞു. ആദ്യമായ് ആണ് ആഷിക എന്റെ അടുത്ത് ഇങ്ങനെ സംസാരിക്കുന്നത്

 

‘എന്നാലും നീ എങ്ങനെ ഇത്രയും പിച്ചിയിട്ടും ഒന്ന് കരഞ്ഞില്ലാലോ. സമ്മതിച്ചു നിന്നേ..’

അപർണ അത്ഭുതത്തോടെ എന്നെ നോക്കി അത് പറഞ്ഞപ്പോ കയ്യിലെ വേദനക്ക് ചെറിയൊരു ശമനം തോന്നി. പെണ്ണിന്റെ ഒരു പവറേ

 

‘കരയാഞ്ഞത് കൊണ്ടാണ് ഇങ്ങനെ പിച്ചി വച്ചത്..’

ഞാൻ പറഞ്ഞു

 

‘നീ കംപ്ലയിന്റ് കൊടുക്ക്. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല ..’

ആഷിക പറഞ്ഞു

 

 

എന്റെ കയ്യിൽ എല്ലാവരും വട്ടം നിന്ന് നോക്കുന്നത് കണ്ടാണ് ക്ലാസ്സ്‌ എടുക്കാൻ വന്ന അഫ്രിയ ടീച്ചർ ഞങ്ങളുടെ അടുത്തേക്ക് വന്നത്

 

‘എന്താ എല്ലാവരും വട്ടം നിന്ന് നോക്കുന്നെ..?

ടീച്ചർ ചോദിച്ചു

 

‘ഇവന്റെ കൈ നോക്ക് ടീച്ചറെ പിച്ചി വെച്ചേക്കുന്നേ..’

അലൻ എന്റെ കൈ ടീച്ചറെ കാണിച്ചു

Leave a Reply

Your email address will not be published. Required fields are marked *