എൽ ഡൊറാഡോ 6
El Dorado Part 6 | Author : Sathyaki
[ Previous Part ] [ www.kkstories.com]
എന്നെയും കൊണ്ട് ശിവദ വെള്ളത്തിലേക്ക് മുങ്ങി. പെട്ടന്ന് അങ്ങനെ ഉണ്ടായത് കൊണ്ട് ഞാനൊന്ന് പരിഭ്രമിച്ചു. കാരണം മലന്നു കിടന്നത് കൊണ്ട് മുങ്ങിയപ്പോ എന്റെ മൂക്കിൽ കുറച്ചു വെള്ളം കയറി. അതല്ലാതെ ചേച്ചി പറഞ്ഞ പ്രേതകഥയിൽ എനിക്ക് അത്ര പേടിയൊന്നും വന്നില്ല
പക്ഷെ ശിവേച്ചി അപരിചിതമായി പെരുമാറിയത് എന്നിൽ ആശങ്ക ഉണ്ടാക്കി. ശരിക്കും ഇപ്പൊ എന്നെ ചുറ്റി പിടിച്ചു വെള്ളത്തിലേക്ക് മുങ്ങിയത് ആരാണ്. ശിവേച്ചി ആണോ…? അതോ ചേച്ചി പറഞ്ഞ കഥയിലെ വർഷങ്ങൾ മുമ്പ് മുങ്ങി മരിച്ച ആ പെൺകുട്ടിയോ..?
വെള്ളത്തിന് അടിയിലും എനിക്ക് അവ്യക്തമായി ചേച്ചിയെ കാണാമായിരുന്നു. എന്റെ മുഖത്തിന് തൊട്ട് അടുത്താണ് ചേച്ചി. ചേച്ചി ചിരിക്കുന്നുണ്ട്.. എന്നെ പേടിപ്പിക്കാൻ എന്നോണം.. ആ ഒരു അവസ്‌ഥയിൽ ലോകത്ത് മറ്റൊരു മനുഷ്യനും ആഗ്രഹിക്കാത്ത ഒരു കാര്യം ഞാൻ ആഗ്രഹിച്ചു. എന്റെ കൂടെ ഉള്ളത് പ്രേതം ആയിരിക്കണേ എന്ന്..
പ്രേതം ആണെങ്കിൽ ഇപ്പൊ എന്റെ കഴുത്തിൽ പല്ല് വീഴും. എന്റെ രക്തം അവൾ കുടിക്കും. അങ്ങനെ ആണെങ്കിൽ ആ രീതിയിൽ എങ്കിലും ശിവേച്ചിയുടെ പല്ലുകൾ എന്നിൽ ആഴ്ന്ന് ഇറങ്ങുമല്ലോ. ആ ചുണ്ടുകൾ എന്നെ സ്പർശിക്കുമല്ലോ.. ഒരു പെണ്ണിന്റെ സൗന്ദര്യം കണ്ട് മയങ്ങി ഞാൻ എന്തൊക്കെ ആണ് ആഗ്രഹിച്ചത് എന്നോർത്ത് പിന്നീട് എനിക്ക് തന്നെ ചിരി വന്നു. പക്ഷെ ശിവദ ആണ് യക്ഷി എങ്കിൽ കഴുത്തു നീട്ടിക്കൊടുക്കാൻ അപ്പോളും എനിക്ക് മടിയില്ലായിരുന്നു