ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy]

Posted by

 

” എനിക്ക് കൊഴപ്പല്ല്യാ.. നിനക്കാണ് ”

 

” എനിക്കെന്താ പ്രശ്നം ”

 

” അല്ല നിന്റെ ഡ്രെസ്സ് നനയൂലെ ”

 

” ഓ അത് കൊഴപ്പേല്യാ.. ”

 

അങ്ങനെ ഓടി ഓടി വണ്ടി ട്യൂഷൻ ക്ലാസ്സിലെത്തി.

 

നാല് മണിക്ക ക്ലാസ് ഞങ്ങള് മൂന്നെ മുക്കാലിനെത്തി.

 

ഞങ്ങള് ക്ലാസിന്റെ മുന്നിലെത്തിയതും ചേച്ചിയെ കണ്ടു

 

👩‍🏫 ” എന്താ നിങ്ങൾ നേരത്തെ വന്നേ”

 

” അത്..മഴ പെയ്താലോന്ന് വിചാരിച്ചാ.. ”

 

👩‍🏫 ” 🙄 മ്മ്.. ശരിയാ.. നല്ല മഴകൊളുണ്ട് ”

 

👩‍🏫 ” ഇന്നാ നിങ്ങൾ ഇരുന്ന് എന്തെങ്കിലും നോക്ക്! ഞാൻ ചോറ് തിന്നിട്ടില്ല. ഞാൻ ചോറുതിന്നിട്ട് വരാം ”

” മ്മ് ”

 

ഞങ്ങള് അതിന്റെ ഉള്ളിൽ കയറിയിരുന്നു.

 

ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു

 

” എന്തിനാ നീ ചിരിക്കുന്നേ? ”

 

” വെറുതെ ”

 

” വെറുതെയോ! അല്ല എന്തോണ്ട് പറ ”

” ഇല്ലടി.. ഒന്നുല്ല വെറുതെ നോക്കി ചിരിച്ചതാ.. ”

 

” നീ ഇന്നലെത്തെ പോലെ എന്നേ തന്നെ നോക്കിയിരിക്കാൻ പോവാ.. ”

 

” അതിന് നീ അല്ലെ ഇന്നലെ എന്നേ നോക്കിയിരുന്നേ! ന്നിട്ട് എന്നേ കൊണ്ട് നിന്നെ നോക്കിപ്പിച്ചത് ”

 

” അതുകൊണ്ട് ഇന്നും അതുപ്പോലെ നോക്കണോ നിനക്ക് ”

 

” ചേച്ചി വരില്ലെങ്കെ.. ഒന്ന്… 😌 ”

 

” അയ്യട.. 😊”

 

അവള് ബുക്കൊക്കെ പുറത്ത് വച്ചു. ഞാനും ഒരു പേരിന് പുസ്തകം പുറത്ത് വച്ച് അവിടെയിരുന്നു. അപർണയെ നോക്കിയപ്പോൾ അവള് എന്തോ കാര്യായിട്ട് ടെക്സ്റ്റ്‌ ബുക്കിൽ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഇനി അവളെ വിളിച്ചാൽ അവളുടെ റിയാക്‌ഷൻ എന്താവും ന്ന് അറിയാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ അവിടെയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *