” വാടാ ☺️ നമുക്ക് മഴയത് പോകാം 🥹😔”
💭 പെണ്ണിന്റെ മോന്ത എത്ര പെട്ടന്ന മാറിയെ. ഇഞ്ഞിപ്പോ അതിന് പിണങ്ങണ്ട 💭
” ന്നാ വാ കേറ് ”
” മ്മ് ☺️☺️”
” മ്മ് മുഖം തെളിച്ചം വച്ചല്ലോ! പോവാം ”
“മ്മ് ”
അങ്ങനെ ഞങ്ങൾ ആ മഴയത് പോയി.
” അമലേ.. നല്ലം തണുക്കുന്നെടാ ഹൂ…….. 🥶”
” നിർത്തി എവിടേലും കേറി നിക്കണോ?”
” വേണ്ട, വേണ്ട പൊയ്ക്കോ… ”
മഴത്തുള്ളികൾ എന്റെ കണ്ണിലേക്കു വന്നടിച്ചിരുന്നു. ഞാൻ വേഗം പോയി.
ഞാൻ അപർണയുടെ വീട്ടിൽ എത്തി.
” അയ്യോ നിന്റെ അമ്മ… ചീത്ത കേൾക്കോ ”
” ഇല്ലന്ന തോന്നുന്നേ”
ആന്റി : മഴ തോർന്നിട്ട് വന്നപ്പോരെന്ന പിള്ളേരെ
അപർണ : അത് അമ്മേ മഴ നിക്കുന്ന ലക്ഷണം കണ്ടില്ല അപ്പൊ ഞാനാ പറഞ്ഞെ മഴേത്ത് പോവാൻ
ആന്റി : തല തോർത്തടി പെണ്ണെ. അമലേ നീ ആകെ നനഞ്ഞു പിണ്ടിയായല്ലോ വാടാ വന്ന് തലതോർത്തിക്കോ
അപർണ : വാടാ..
” ഇല്ല ഞാൻ പോവാ.. ഇനിപ്പോ തോർത്തിയാലും വീട്ടിലേക്ക് പോകുമ്പോൾ പിന്നെയും നനയും
ന്നാ… ഞാൻ പോയെ.. ”
അപർണ : മ്മ്… 🖐️
ഞാൻ വീട്ടിൽ എത്തിയതും ഞാൻ നേരെ കുളിക്കാൻ കേറി. നനഞ്ഞ ഡ്രെസ്സ് അവിടെ ഇട്ട് മേത്തുകൂടെ ഒരു ബക്കറ്റ് വെള്ളോം കോരി ഒഴിച് കുളിച് ഇറങ്ങുന്നത് പോലെ ഞാൻ കുളികഴിഞ്ഞ് ഇറഞ്ഞി റൂമിൽ പോയി ഡ്രെസ്സും മാറി കട്ടിലിൽ ഫോണും പിടിച്ചു ഒറ്റ കിടത്തം.
ഞാൻ ഗെയിം കളിക്കാൻ കേറി. നാലഞ്ചു പ്രാവശ്യം അടുപ്പിച്ചു ടോപിലെത്തി ചത്തതോടെ കാളി ചടച്ചു. ഞാൻ നേരെ ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്ത് അപർണയുടെ അകൗണ്ടിൽ കയറി അവളുടെ ആകനെ രണ്ടു ഫോട്ടോസ് ഉണ്ടായിരുന്നുള്ളു അത് നോക്കിയിരുന്നു.