ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy]

Posted by

 

” വേണ്ട ആന്റി.. അവള് ആക്കം പെലെ ഡ്രെസ്സ് മാറിക്കോട്ടെ ഇനിയും സമ്മയുണ്ടല്ലോ ”

 

” ശരി.. നീ.. കേറിയിരി.. ”

 

” മ്മ്….”

 

ആന്റി കേറിയിരിക്കാൻ പറഞ്ഞകൊണ്ട് അകത്തേക്ക് കേറി പോയി. ആ പോക്ക് കണ്ട് എനിക്ക് മനസിലായി ഞാൻ വന്നത് അവളോട് പറയാൻ പോവാണെന്നു ”

 

വീടിനകത്ത് –

 

” എടി അപർണെ… കഴിഞ്ഞില്ലെടി നിന്റെ ഒരുക്കം. എപ്പൊ കേറിയതാ.. നീ.. ”

 

” ആ ഇപ്പൊ കഴിയും.. ”

 

” ആ…. അമൽ വന്നിട്ടുണ്ട് ”

 

💭 അപർണ : അവൻ വന്നോ… എന്നേ ഈ ഡ്രസിൽ കാണാൻ രസണ്ടോ ആവോ 😐🫣💭

 

അപർണ കണ്ണാടിക്ക് മുന്നിൽനിന്ന് തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി

 

💭 അപർണ : തരക്കേടില്ലെന്ന് തോന്നുന്നു കണ്ടിട്ട് 🙂 💭

 

അവള് ബാഗും എടുത്ത് റൂമിന്ന് പുറത്തിറങ്ങി.

 

” അമ്മേ.. അമ്മാ.. ഇതു നോക്ക് ”

 

” ങേ എന്ത് ”

 

” ഈ ടോപ്പേനിക്ക് കൊള്ളാവോ ”

 

” മ്മ്… കൊഴപ്പെല്ലടി..😊

ന്നാ നീ പൊയ്ക്കോ. എനിക്ക് നാളെത്തേക്കുള്ള ഉഴുന്ന് മാവ് അരാക്കാനുണ്ട് ”

 

ഞാൻ പൂമുഖത്തു ഇരിപ്പുണ്ടായിരുന്നു. അവള് പുറത്തിറങ്ങിയതും ഞാൻ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു.

 

💭 ഭഗവാനെ ഇവളെന്നെകൊണ്ട് നോക്കിപ്പിക്കുന്നുള്ള വാശിയിലാണോ!. ആയോ.. എന്ത് രസാ.. ഈ ഡ്രെസ്സിൽ പെണ്ണിനെ കാണാൻ 😍🫠 💭

 

” അമാലൂ.. സ്സ്…😑 സോറി അമലേ നീ നേരത്തെ വന്നോ? ”

 

“മ്മ്….”

 

“എടാ എങ്ങനെണ്ട് എന്നേ ഈ.. ഉടുപ്പിൽ കാണാൻ കൊള്ളാവോ..മ്മ് മ്മ്.. 🙂”

 

“മ്മ്.. കൊള്ളാം 🫠. നിനക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്. പിന്നെ നിന്നെ ഈ ഡ്രസ്സിൽ കാണുമ്പോൾ കൊറച്ചൂടെ സുന്ദരിയായ പോലെ “

Leave a Reply

Your email address will not be published. Required fields are marked *