ട്യൂഷൻ ക്ലാസിലെ പ്രണയം 3 [Spider Boy]

Posted by

അതിനു താഴെ വേറെയും എന്തോ എഴുതിയിരുന്നു. അത് ഞാൻ നോക്കിയപ്പോൾ അത്

 

! 𝐀𝐏𝐀𝐑𝐍𝐀 💘 𝐀𝐌𝐀𝐋 !

 

ഇനിയെന്തെങ്കിലും കള്ളത്തരം ഉണ്ടോന്ന് ഞാൻ ബുക്ക്‌ ഒന്നൂടെ മറച്ചുനോക്കി.ഞാൻ ഒന്ന് അവസാനത്തെ രണ്ടാമത്തെ പേജിൽ ഒന്ന് സൂക്ഷിച്ചു നോക്കി. അപ്പോൾ അതാ എന്തൊക്ക്യോ എഴുതീട്ട് അതിൽ പെന്സിലേറ്റ് കളർ ചെയ്യും പോലെ കുത്തിവരച്ച് മായ്ച്ച് കളഞ്ഞിരിക്കുന്നു. ഒന്നും വ്യക്തമാകിണില്ല!.

 

💭 ഇനി ഇങ്ങനെ എഴുതിയത് ആരേലും വായിക്കോന്ന് വിചാരിച് എഴുതിയതിന്റെ മേലെ കൂടെ കളർ ചെയ്താണെങ്കിലോ 🤔

 

അങ്ങനാണെങ്കിൽ പെണ്ണ് ഇത് മായിച്ച് കളയാൻ മറന്നതാവും 😌 💭

 

ഞാൻ അതും ആലോചിച്ചു ഇരിക്കുമ്പോൾ പെട്ടന്നാണ് ഒരു കാര്യം ഓർമവന്നത് നോട്ട് ഫുള്ളാക്കണ്ട കാര്യം.

 

💭 ഈയ്…. ഇഞ്ഞിപ്പോ നോട്ട് ഫുള്ളക്കാണല്ലോ പണ്ടാരം.. 😮‍💨 ഫുള്ളാക്കീലെങ്കെ ആ തള്ളേന്റെ വായിലിരിക്കണ മൊത്തം കേക്കേണ്ടി വരും!

 

അവളെ കൊണ്ട് എഴുതിച്ചാലോ 🤔

 

‘അല്ലെങ്കി വേണ്ട. വേറെ കയ്യക്ഷരം കണ്ടാ അതുമതി തള്ളക്ക്! 💭

 

അത് മുഴുവൻ ഞാൻ തന്നെ എഴുതാൻ തീരുമാനിച്ചു. അത് ഞാന്റെ നോട്ടിലേക്ക് പകർത്തി

എഴുതാൻ തുടങ്ങി. ഇതിനിടയിൽ ചോറും തിന്ന് വീണ്ടും എഴുതാൻ തുടങ്ങി.

 

{ 𝚃𝙸𝙼𝙴 – 𝙽𝙸𝙶𝙷𝚃 2.37 𝚊𝚖 }

 

അങ്ങനെ എന്റെ കഠിനമായ നാല് മണിക്കൂറിന്റെ എഴുത്തിൽ എനിക്ക് എഴുതേണ്ടത് മുഴുവനും ഞാൻ എഴുതി തീർത്തു.

 

💭 ഹൂ.. മൈര്..കഴിഞ്ഞു. കൊറച്ചു കൂടുതൽ സമയം എഴുതിയെങ്കിൽ എന്താ… കഴിഞ്ഞില്ലേ പണ്ടാരം.. 💭

Leave a Reply

Your email address will not be published. Required fields are marked *