” ഇവിടെ നിന്നോ! അവിടെ നീ നനയുവല്ലേ.. ഹൂ……🥶 ”
ഞാൻ അവളുടെ അടുത്ത് പോയി നിന്നു. ഞാൻ അവളുടെ അടുത്തുനിന്നതും അവള് മെല്ലെ മെല്ലെ എന്റെ അടുത്തേക് നീങ്ങി വന്നു.അവള് എന്റെ കൈയിൽ പിടിച്ചു നിന്നു..
” അമലേ നിനക്ക് തണുക്കുന്നില്ലെടാ ”
” മ്മ്… ”
“എന്നിട്ട് നീ എന്താ വിറക്കാത്തെ ”
” എന്റെ ശരീരത്തിന് ഈ തണുപ്പിനെ അതിജീവിക്കാനുള്ള ചൂടുണ്ടാവും. ”
” എനിക്ക് അതില്ലെന്ന തോന്നുന്നേ ”
” എന്നാ എന്നേ പറ്റിപിടിച്ചോ ”
” ആ… 😊”
ഞാൻ പറഞ്ഞപ്പോൾ അതാ ആവള് വന്നിട്ട് എന്നേ ചേർത്ത് പിടിച്ചു
💭 പടച്ചോനെ എന്തോക്കെയാ ഈ നടക്കണേ😍! ഞാൻ പറയാൻ കാത്തുനിൽക്കണോ. എന്തായാലും നല്ല സുഖം 🥰. ഭഗവാനെ ഇത് ആരേലും കണ്ടാ അതുമതി ഒരു കലഹത്തിന് 💭
” അപർണെ.. നീ എന്താ ചെയ്യണേ ”
” നീയല്ലേ എന്നോട് കെട്ടിപ്പിടിക്കാൻ പറഞ്ഞെ എന്നിട്ട് എന്താ ചെയ്യാണെന്നോ.. ”
” ഞാൻ പറഞ്ഞെന്നിച്ച് ഉടനെങ്ങ് പിടിക്കാ.. ”
” നീ വൈകുന്നേരം എന്നേ ഇതുപോലെ ചേർത്ത് പിടിച്ചില്ലേ ”
” അ.. അത്..”
” ഇതിപ്പോ നീ പറയോം ചെയ്ത് ”
” അപ്പൊ ഞാൻ പറഞ്ഞോണ്ടാണോ ”
” ആണെന്ന് കൂട്ടിക്കോ ”
” മതി വിട്ടേ ”
” എനിക്ക് തണുക്കുന്നെടാ.. അമലേ…”🥹
” നീ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ ഇപ്പൊ എന്താ ഇങ്ങനെ തോന്നാൻ ”
” അത്… 😌☺️ ”
” അല്ല എന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കെ നീ എന്നോട് കാണിക്കുന്നപോലെ നീ അവരോടും കാണിക്കോ “