ഞാൻ പറയുവെ.
ഹോ പറഞ്ഞൊടി..
എന്നാ പറഞ്ഞിട്ട് തന്നെ കാര്യം.
പറഞ്ഞോ അതിനു മുൻപേ ഡോർ തുറക്കെടി പെണ്ണെ.
ആരോടാ അവളോടാണോ.
അല്ല എന്റെ ബീവിയോട്. എന്താ തുറക്കില്ലേ.
ആഹാ അപ്പൊ ഇവിടെ എത്തിയിട്ടാണല്ലേ ഇത്ര ധൈര്യത്തിൽ പറയുന്നേ
കിടന്നു കൊഞ്ചാതെ വാതിൽ തുറക്കെടി പെണ്ണെ.
ഹോ ഇപ്പൊ തുറക്കാം പൊന്നേ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ കാൾ കട്ടാക്കി.
ഫോൺ പോക്കട്ടിലേക്കു ഇട്ടതും അവൾ വന്നു ഡോർ തുറന്നൊണ്ട്.
അല്ല വീട് മാറിയിട്ടൊന്നും ഇല്ലല്ലോ അല്ലേ.
ഇത് വരെ മാറിയിട്ടില്ല ഇനിയുള്ളത് പറയാൻ പറ്റില്ല.
എന്നാലേ ഇനിയും മാറതില്ല കേട്ടോ.. അല്ല മാറാൻ വല്ലആലോചനയും ഉണ്ടേൽ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്റെ കയ്യിലുള്ള കവർ വാങ്ങിച്ചു.
അപ്പൊ ഇതിനായിരുന്നു ഇത്ര തിരക്ക് അല്ലേ അല്ലാതെ എന്നെ കാണാനുള്ള ആഗ്രഹം അല്ല അല്ലേ.
അവൾ ചിരിച്ചോണ്ട്.
ആരെ കാണാൻ നിന്നെയോ എനിക്കൊന്നും കാണേണ്ട.
കാണാൻ പറ്റിയ ഒരു മൊതലും.
എന്ന് പറഞ്ഞോണ്ട് അവൾ കവറുമായി തിരിഞ്ഞതും ഞാൻ അവളുടെ ചന്തിയിൽ ഒരടി വെച്ചു കൊടുത്തു.
തിരിഞോണ്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചോണ്ട് അവൾ നടന്നു.
നടക്കുമ്പോൾ ചന്തിയിൽ തടവുന്നത് കണ്ടു ഞാൻ ചിരിച്ചതും.
തരാം കുറച്ചൂടെ കഴിയട്ടെ റൂമിൽ വരുമല്ലോ അപ്പൊ ഇതിനുള്ള മറുപടി തരാം കേട്ടോ എന്ന് പറഞ്ഞോണ്ട് അവൾ എല്ലാവരെയും വിളിച്ചു.
ഐസ് ക്രീം കണ്ടാൽ പിന്നെ പെണ്ണിന് വേറെ ഒന്നും വേണ്ട.
എന്ന് ചിന്തിച്ചോണ്ട് ഞാൻ ഫോണും എടുത്തു ഇരുന്നു..
ഐസ്ക്രീം കൊടുക്കാൻ വേണ്ടി എല്ലാവരെയും വിളിച്ചു വരുത്തി അവൾ തന്നെ പിള്ളേർക്കും എല്ലാർക്കുമുള്ളത് എടുത്തു കൊടുത്തോണ്ടിരുന്നു..