ഒന്നുമില്ല അവൾ ചോദിക്കുകയാ രണ്ടുപേരും കൂടെ എല്ലാവരെയും പട്ടിണിയാക്കുമോ എന്ന്…
ആഹാ അവൾ അങ്ങിനെ ഒക്കെ ചോദിച്ചോ..
അതെ അവൾ പഴയ സെബിയല്ല കേട്ടോ..
അത് കേട്ട് സലീന ചിരിച്ചോണ്ട്.
ഹ്മ്മ് പെണ്ണാകെ മാറി പോയി.
അവളുടെ ഭാഗ്യം . ഇവിടെ അല്ലായിരുന്നേൽ ഞങ്ങടെ അടുക്കളയിൽ കിടന്നു നരകിച്ചു തീർന്നേനെ..
എന്ന് പറഞ്ഞോണ്ട് സലീന ഒന്ന് ശ്വാസം വലിച്ചു പുറത്തേക്കു വിട്ടു.
എന്നാ വാ അവള് പോയില്ലേ.
അയ്യെടാ നിറയെ ജോലിയുണ്ട് നിന്റെ കൂടെ ഇരുന്നാൽ അതിനെ നേരം കാണു പിന്നെ അവള് പറഞ്ഞപോലെ എല്ലാരും പട്ടിണി കിടക്കേണ്ടി വരും. കേട്ടോ പുയ്യാപ്ലെ.
എന്ന് പറഞ്ഞോണ്ട് സലീന ഫുഡ് ഉണ്ടാകാനുള്ള ഏർപ്പാട് തുടങ്ങി.
ഞാൻ അവൾക്കരികിലായി ഓരോന്നും പറഞ്ഞോണ്ട് അവളുടെ നെറ്റിയിൽ ഊറി വരുന്ന വീഴർപ്പ് തുള്ളികളെ തുടച്ചു കൊടുത്തും അവിടെ അങ്ങിനെ നിന്നു..
ഇടയ്ക്കു അവൾക്കു വേണ്ട കൈ സഹായങ്ങളും ചെയ്ത് കൊടുത്തു..
ഒരു വിധം എല്ലാം തീർന്നപ്പോയെക്കും ഉപ്പയും മക്കളും തിരിച്ചെത്തി..
ഞാൻ ഓരോന്നും ടേബിളിൽ കൊണ്ട് പോയി വെച്ചോണ്ട് എല്ലാവരെയും വിളിച്ചു. ഞാൻ മുകളിലേക്കു കഴറീ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും എല്ലാവരും ഡെയിനിങ് ടേബിളിൽ ഒരുമിച്ചിരുന്നു..
ഫുഡ് കഴിച്ചു കഴിഞ്ഞതും സെബി അതിൽ നിന്നും ഉച്ചത്തേക്കുള്ളത് പാക്ക് ചെയ്തോണ്ട് എല്ലാവരോടും യാത്രയും പറഞ്ഞു ഹോസ്പിറ്റലിലേക്ക് ഇറങ്ങി..
ഞാനും സലീനയും ഉച്ചത്തേക്കുള്ളത് റെഡിയാക്കാനായി അടുക്കളയിലേക്കും..
ഉമ്മയും ഉപ്പയും കുറെ പറഞ്ഞു മോളെ ഇന്ന് ഉച്ചത്തേക്ക് ഹോട്ടലിൽ നിന്നും കൊണ്ട് വരാം നിങ്ങൾക്കു പോകാനുള്ളതല്ലേ എന്നൊക്കെ..