എന്ത്.
അല്ല ഞാനന്ന് നിന്നോട് അങ്ങിനെ ഒക്കെ ചെയ്തില്ലായിരുന്നു വെങ്കിൽ. ഞാനെന്തെങ്കിലും ഒരു നല്ല സ്വഭാവമുള്ള നല്ല മൊഞ്ചുള്ള ഒരുത്തിയെയും കെട്ടി ദേ ഇതുപോലെ കിടന്നേനെ അല്ലേ. ( ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മനപ്പൂർവം പറഞ്ഞത് തന്നെയാ.. എന്റെ പെണ്ണിന് ദേഷ്യം വന്നാൽ ഭയങ്കര മൊഞ്ജാ. ചില നേരത്തെ അക്രമ സ്വഭാവം ഒഴിച്ചാൽ ബാക്കിയെല്ലാം ഭയങ്കര രസം തന്നെയാ. ചുണ്ടും കവിളും വീർപ്പിച്ചു കണ്ണുകൊണ്ടു ഒക്കെയുള്ള കോപ്രായങ്ങൾ കണ്ടു രസിക്കാൻ വല്ലാത്ത ഫീലിംഗ് ആണ്.. )
ആഹാ അപ്പോ അതാണ് ആലോചന അല്ലേ.
എനിക്ക് മൊഞ്ചില്ല എനിക്ക് നല്ല സ്വഭാവം അല്ല അല്ലേ.
എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കവിളിൽ കടിച്ചോണ്ട് ചുണ്ട് കൊണ്ട് കൊഞ്ഞനം കാണിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു.
ഞാൻ പറഞ്ഞത് സത്യമല്ലേ എന്ന് അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ വീണ്ടും പറഞ്ഞു.
പെട്ടന്ന് തിരിഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേ രോമത്തിൽ പിടിച്ചു വലിച്ചോണ്ട്.
നിനക്ക് ഞാൻ കാണിച്ചു തരാം നിനക്ക് ഞാൻ മൊഞ്ചില്ലാത്തവളാ അല്ലേ എന്ന് പറഞ്ഞോണ്ട് പതുക്കെ എന്നെ വേദനിപ്പിക്കാതെ വലിച്ചു വിട്ടു.
ഞാൻ ഹാ എന്ന് പറഞ്ഞോണ്ട് നെഞ്ചിൽ കൈവെച്ചു കിടന്നു.
അതുകണ്ടു അവൾ ചിരിച്ചോണ്ട്
മതി മതി വല്ലാതെ അഭിനയിക്കേണ്ട കേട്ടോ.
ഞാൻ വലിച്ചിട്ടില്ലല്ലോ മോനെ പിന്നെ എങ്ങിനെ വേദനിക്കും.
എന്ന് പറഞ്ഞോണ്ട് അവളെന്റെ ചുണ്ടിൽ കടിച്ചു പിടിച്ചു.
ചുണ്ടിലെ കടി വിട്ടുകൊണ്ട് അവൾ നിന്നെ പോലെ ഒരുതന് ഇത് അധികമാ കേട്ടോടാ എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിൽ മുഖം വെച്ചു കിടന്നു..