നിന്റെ ഷോപ്പിന്റെ പേരിൽ.
അതിനാണോ അത് നമുക്കു ആലോചിക്കാം.
ആലോചിക്കാനൊന്നും നേരമില്ല.
നിന്നെ ഇനി കാണാൻ കിട്ടണമെങ്കിൽ.
അതിനെന്താ വീട്ടിലോട്ടു വന്ന പോരെ.
ഈ കാര്യത്തിന് വീട്ടിലോട്ടു വന്നാൽ നിന്റെ ഉപ്പ എന്തെങ്കിലും പറയുമോ എന്നൊരു പേടി.
ഒന്ന് പോടാ മുനീറെ നിനക്ക് എന്റെ ഉപ്പാനെ അറിയില്ലേ.
അറിയാം എന്നാലും.
ഇപ്പൊ എന്താ ഞാൻ സ്പോൺസർ ചെയ്യണം അത്രയല്ലേ ഉള്ളൂ.
ചെയ്തേക്കാം പോരെ.
എത്ര വരും മുനീറെ
അതൊക്കെ നീ തീരുമാനിച്ചോ.
ഹോ അങ്ങിനെ ആണേൽ
നിങ്ങൾ നാളെ വൈകീട്ട് വീട്ടിലേക്ക് വാ.
ഉപ്പയെന്തേലും.
ഏയ് അതോർത്തു പേടിക്കേണ്ട.
ഞാൻ പറഞ്ഞോണ്ട്.
ക്യാഷ് എത്രയാണൊന്നൊന്നും ഉപ്പാനോട് പറയണ്ട. കേട്ടോ അതൊക്കെ നമുക്ക് സെറ്റാക്കാം പോരെ.
ഹ്മ്മ് അത് മതി. വേറെന്താ മുനീറെ പ്രോബ്ലം.
ഏയ് വേറൊന്നുമില്ല.
Ok എന്നാൽ ഞാൻ അങ്ങോട്ട്.
ഹ്മ്മ്.
അതെ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് ഒക്കെ ഒന്ന് വായോ ഒന്നുമില്ലേലും ഒരുപാട് കാലം ഒന്നിച്ചു കളിച്ചു വളർന്നതല്ലേ.
നമ്മളെല്ലാവരും.
ഹോ വരാമെടാ. ഒന്ന് ഫ്രീ ആകട്ടെ.
അവിടെ നിന്നും നേരെ ഞങ്ങളുടെ ബിൽഡിങ്ങിൽ കടനടത്തുന്ന എല്ലാ കടക്കാരെയും കണ്ടു സംസാരിച്ചു കൊണ്ട് ഞാൻ നേരെ പള്ളിയിലേക്ക് വിട്ടു.
അതും കഴിഞ്ഞു ഇറങ്ങിയ പ്പോയെക്കും സലീനയുടെ നാലഞ്ച് മിസ്സ് കാൾ..
ഫോണെടുത്തു അവൾക്കു വിളിച്ചു.
എന്താടി.
പോയിട്ട് കുറെ നേരമായല്ലോ എന്താ തിരിച്ചു വീട്ടിലേക്കുള്ള വഴി മറന്നോ എന്നറിയാൻ വിളിച്ചതാ..
അതാ ഞാനും തിരയുന്നെ.
എന്ത്.
അല്ല വീട്ടിലേക്കുള്ള വഴി.