വീട്ടിലെത്തിയതും നാലുപേരും ഭയങ്കര കളിയിൽ ആണ്..
അതും നോക്കിരസിച്ചോണ്ട് കുറച്ചു നേരം നിന്നു
പിന്നെ അടുക്കള ലക്ഷ്യമാക്കി നീങ്ങി..
സലീനയും ഷമിയും കാര്യമായ പണിയിൽ ആണ്.. രണ്ട് ഉമ്മമാരും ഇരുന്നു വർത്തമാനം പറയുന്നുണ്ട്.
ഞാൻ വന്നത് നാല് പേരും കണ്ടിട്ടില്ല..
കുറച്ചു നേരം അവിടെ തന്നെ നിന്നു.
ഉമ്മ എന്നെ കണ്ടതും.
ആ നീ വന്നോ എന്ന് ചോദിച്ചു.
സലീന അവന്നു എന്തെങ്കിലും കുടിക്കാൻ കൊടുക്ക് മോളെ എന്ന് പറഞ്ഞതും.
സലീന പെട്ടെന്ന് തിരിഞ്ഞു നോക്കി.
അവളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു.
എന്നെ കളിയാക്കിയത് ആണ് എന്നെനിക്കു മനസ്സിലായി.
ഞാൻ തിരിഞ്ഞു പിള്ളേരുടെ അടുത്ത് തന്നെ വന്നിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും സലീന ഒരു ഗ്ലാസ് സർബതുമായി വന്നു. എനിക്കരികെ ഇരുന്നു.
നോക്കട്ടെ എന്ന് പറഞ്ഞു പോയ ആള് എന്തെ ഇത്രവേഗം വന്നേ.
എന്താ വരാനും പാടില്ലേ.
അതോ ഞാനവിടെ തന്നെ കൂടും എന്ന് വിചാരിച്ചോ.
ഹോ ദേഷ്യത്തിലാണല്ലോ.
പിന്നെ.
അടുക്കളയിൽ നിന്നും ഒരു ആക്കിയ ചിരി ഉണ്ടായിരുന്നല്ലോ.
ഹോ അതിനാണോ.
അല്ലപിന്നെ.
എന്റെ സൈനു. നിവന്നപ്പോ ഒന്ന് ചിരിച്ചതിനാണോ ഇത്ര വിഷമം.
എല്ലാവർക്കും ചിരിച്ചില്ലേൽ ആണ് വിഷമം.
ഇന്നാ ഇത് കുടിച്ചേ ക്ഷീണിച്ചു വന്നതല്ലേ പുയ്യാപ്ല.
എനിക്ക് വേണ്ട.
പുന്നാര മോന് കൊടുക്കാൻ ഉമ്മ പറഞ്ഞത് കേട്ടില്ലേ.
ഹോ ഉമ്മാക്കൃങ്കിലും ഇച്ചിരി സ്നേഹം തോന്നുന്നുണ്ടാല്ലോ ഈ വീട്ടിൽ.
എന്റെ മുഖത്തെ ദേഷ്യവും പറച്ചിലും കേട്ടിട്ട് സലീന ചിരിച്ചോണ്ട്.
സൈനു ഇത് കുടിച്ചേ.
എന്ന് പറഞ്ഞോണ്ട് നീട്ടി.