സലീന ഷമിയെ കണ്ണുരുട്ടി കാണിച്ചോണ്ട് നിന്നു.
ഉമ്മ പോയതും സെബിയും ഷമിയും കൂടെ സലീനയെ നോക്കി ചിരിച്ചോണ്ട് നിന്നു.
നീയും തുടങ്ങിയോടി എന്ന് പറഞ്ഞോണ്ട് സലീന സെബിയെ ഒന്ന് നോക്കി.
അല്ല ഇന്നത്തോടെ തീർന്നില്ലേ താത്ത.
ഹോ മതിയെടി നീ വേഗം നോക്ക് ഇവൾക്ക് പോകേണ്ടതാ.
കഴിഞ്ഞിട്ടു സമാധാനത്തിൽ പറയാടി ബാക്കിയൊക്കെ.
അതിനിനി ഇന്ന് കിട്ടുമോ..
അതെന്താ.
അല്ല സൈനുവും ഇന്ന് ലീവ് ആണെന്ന് കേട്ടു.
ഏയ് ഇന്ന് പുതിയ ഷോപ്പിന്റെ അവിടെ എന്തോ പനിയുണ്ടെന്നു പറഞ്ഞു..
ഹോഹോ അപ്പൊ ഇന്ന് കിട്ടില്ല അല്ലേ..
പോയിട്ട് വേഗം വരാന്നു പറഞ്ഞു.
അല്ലേലും ഇന്ന് വേഗം വരും..
ഹോ ആയിക്കോട്ടെ ആയിക്കോട്ടെ.
അതിനെന്തിനാ പെണ്ണെ നീ വിഷമിക്കുന്നെ..
എന്റെ പുയ്യാപ്ല അല്ലേടി..
ഹോഹോ അതും ശരിയാണല്ലോ അല്ലേ.
ഹ്മ്മ് പക്ഷെ പുയ്യാപ്ല അറിഞ്ഞിട്ടില്ല ഇന്നത്തോടെ തീരും എന്ന്.
എന്താ ഞാൻ അറിയിക്കണോ.
വേണ്ട മോളെ ഞാൻ തന്നെ സമയം പോലെ അറിയിച്ചോളാ കേട്ടോ..
ഹോ എന്നാ അങ്ങിനെ ആകട്ടെ.
മോളെ സലീന എന്നുള്ള ഉമ്മയുടെ വിളി കേട്ടു.
ആ ദാ വരുന്നു ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന കൈകഴുകി കൊണ്ട്.
മോൻ എണീറ്റിട്ടുണ്ടാകും ഞാൻ ഒന്ന് പോയി നോക്കട്ടെ ഷമി.
തീർന്നില്ലേ എല്ലാം.
ഹ്മ്മ് താത്ത പോയി വാ.
ഉമ്മ അകത്തേക്ക് വായോ എന്ന് പറഞ്ഞോണ്ട് ഉമ്മയെയും വിളിച്ചോണ്ട് സലീന അകത്തേക്ക് നടന്നു.
സലീന അകത്തെത്തിയതും മോൻ കരഞ്ഞോണ്ട് നില്കുന്നു..
എന്തിനാ കരയുന്നെ മോനു എന്ന് ചോദിച്ചോണ്ട് സലീന അവനെയും കൂട്ടി ബാത്‌റൂമിലേക്ക് നടന്നു..