അതെന്തേ.
ഒക്കെ ശരിയായിട്ടു പറയാം എന്ന് കരുതി..
എന്നാലേ ഇന്നലെ ഉമ്മയോട് താത്ത എല്ലാം പറഞ്ഞു കഴിഞ്ഞു.
ഹേ അവളിതെന്തു ഭാവിച്ച..
അതെ സൈനു നിനക്കറിയില്ലേ. താത്താക്കു ഒന്നും മനസ്സിൽ കൊണ്ട് നടക്കാൻ പറ്റില്ല എന്ന്..
അത് ഉമ്മയോട് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട
അന്നത്തെ ആ സംഭവത്തിന് ശേഷം താത്തക്ക് എന്തുണ്ടെങ്കിലും ഉമ്മയോട് പറഞ് കഴിഞ്ഞാലേ സമാധാനം കിട്ടു
എന്ത് സംഭവം.
അതെ നിങ്ങടെ കല്യാണത്തിന് കാരണമായ ആ സംഭവം തന്നെ.
ഹ്മ്മ്.
എണിറ്റു ഉമ്മ എന്താ പറഞ്ഞെ.
ഉമ്മ എന്ത് പറയാനാ.
ഉമ്മാക്ക് ഭയങ്കര സന്തോഷം.
ഇപ്പോയെങ്കിലും നിനക്ക് ഈ ബുദ്ധി തോന്നിച്ചല്ലോ എന്നാ പറഞ്ഞെ..
അവർക്കു രണ്ടു പേർക്കും സന്തോഷമേ ഉള്ളൂ..
പിന്നെ ആർക്കാ സന്തോഷ കുറവ്.
അത് താത്താക്കു തന്നെ.
അതെന്തേ.
ഉമ്മാനെ ഉപ്പോനേം രണ്ടുമാസം പിരിയുന്നതോർത്താ
ഹോ എന്നിട്ട് നീയെന്തു പറഞ്ഞ്.
പോയിട്ട് വാ ഇത്ത ഇവിടിപ്പോ ഞങ്ങൾ ഒക്കെ ഇല്ലേ ഞങ്ങൾ വേണമെങ്കിൽ താത്ത തിരിച്ചു വരുന്നവരെ ഇവിടെ വന്നു നിൽക്കാം എന്നൊക്കെ പറഞ്ഞു സമ്മതിപിച്ചിട്ടുണ്ട്.
മരുന്നിന്റെ കാര്യം ഒന്നും ഓർത്തു വിഷമിക്കേണ്ട സെബിയും ഉള്ളതല്ലേ ഇവിടെ പിന്നെന്താ എന്നൊക്കെ പറഞ്ഞു റെഡിയാക്കിയ വിട്ടേ ആളെ.
ഇന്നലെ രാത്രി ഒന്നും പറഞ്ഞില്ലേ ആള്.
ഏയ് ഇല്ലല്ലോ.
അതിനു സമയം കിട്ടിക്കാണില്ല രണ്ടുപേർക്കും അല്ലെ.
ഹ്മ്മ് എന്തെ.
അല്ല ഈ ടൈമിലും ഓരോയിവും ഇല്ലേ..
പോടീ പെണ്ണെ. ഞാനുറങ്ങിപ്പോയി.. നിന്റെ താത്ത വന്നു കിടന്നതു തന്നെ ഓർമയില്ല എനിക്ക് പിന്നെയല്ലേ.. അവളുടെ ഒരു…