ഞങ്ങടെ മക്കളും ഷമിയുടെ മക്കളും എല്ലാവരുടെയും ചിരിയും കളിയും തമാശയും ഒക്കെ ആയി നേരം പോയതറിഞ്ഞില്ല…
ഉറക്കം വരുന്നുണ്ടെങ്കിലും അവരെ എല്ലാവരും സംസാരിച്ചു ഇരിക്കുന്നത് കൊണ്ട് അവിടെ നിന്നും പോകാനും തോന്നുന്നുണ്ടായിരുന്നില്ല.
അവസാനം മനസ്സില്ല മനസ്സോടെ ഞാൻ ബെഡ് ലക്ഷ്യമാക്കി നീങ്ങി…
എഴുനേറ്റു നോക്കിയപ്പോൾ നേരം വെളുത്തിട്ടുണ്ട്.
സലീന അപ്പോഴും നല്ല ഉറക്കിലാ..
അവരുടെ സംസാരമെല്ലാം കഴിഞ്ഞു കിടന്നപ്പോയെക്കും നേരം കുറെ വൈകിക്കാണും എന്ന് ആലോചിച്ചു കൊണ്ട് ഞാൻ പല്ല് തേപ്പേല്ലാം കഴിഞ്ഞു വന്നപ്പോഴും അവളെണീട്ടില്ലായിരുന്നു.
അവളെ വിളിക്കാതെ താഴെ ചെന്നപ്പോൾ ഉപ്പയും ഉമ്മയും നല്ല ഉറക്കം ആണ്..
ശരി ഒരു ചായയല്ലേ എന്ന് കരുതി അടുക്കള ലക്ഷ്യമാക്കി നീങ്ങി..
അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നത്.. ആരാ എന്നറിയാനായി പോയി നോക്കി.
ഷമി ചെറുക്കന് ചായ കൊടുത്തോണ്ടിരിക്കുകയായിരുന്നു..
ഹാ എണീറ്റോ സൈനു എന്ന് ചോദിച്ചോണ്ട്..
ചായ ഇപ്പൊ തരാവേ എന്ന് പറഞ്ഞു.
ഇവന്ന് ഇതൊന്നു കൊടുക്കട്ടെ അല്ലേൽ ചീറി പൊളിക്കും.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ മുന്നിലേക്ക് നടന്നു.
കുറച്ചു കഴിഞ്ഞതും ഷമി ചായയുമായി അടുത്തേക്ക് വന്നു.
അല്ല ഗൾഫിൽ പോകുന്നു എന്ന് കേട്ടു ശരിയാണോ.
ആരാ പറഞ്ഞെ നിന്നോട്.
അതൊക്കെ പറയേണ്ടവർ പറഞ്ഞു.
ഹോ അപ്പോയെക്കും താത്ത അനിയത്തീടെ കാതിൽ എത്തിച്ചോ..
അല്ല എന്നാ പോകുന്നെ.
നോക്കട്ടെ സമയം നിശ്ചയിച്ചിട്ടില്ല..
ഹ്മ്മ് ഉടനെ ഉണ്ടാകുമോ.
ഹ്മ്മ് ഉടനെ ഉണ്ടാകും..
ഇവിടെ ആരോടും പറഞ്ഞിട്ടില്ല.