വേണ്ട ഉമ്മ ഉമ്മാടെ മോൻ ഉണ്ടല്ലോ. എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കി ചിരിച്ചു.
ഞാൻ കേൾക്കാത്തപോലെ ഇരിക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു..
ഉമ്മ എന്റെ നേരെ തിരിഞ്ഞു കൊണ്ട്.
സൈനു ഇവളെ ഒന്ന് സഹായിച്ചെക്കെടാ.
അത് കേട്ട് സലീന.
അതൊക്കെ ചെയ്യും ഉമ്മ ഉമ്മ പൊക്കോ എന്ന് പറഞ്ഞു ഉമ്മയെ പറഞ്ഞു വിട്ടു..
ഉമ്മ അകത്തോട്ടു കയറിയതും സലീന എന്റെ അരികിലേക്ക് വന്നൊണ്ട്.
എന്താ ഇങ്ങിനെ നോക്കിയിരിക്കുന്ന ഉമ്മ പറഞ്ഞത് കേട്ടില്ലേ.
വാ വന്നു സഹായിക്ക് പുയ്യാപ്പേ.
ഉമ്മ പോയെ വഴിയേ ഒന്ന് നോക്കി കൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് എന്റെ മടിയിലേക്ക് ഇരുത്തി..
ഞാൻ ഒന്ന് പിടിക്കാൻ കാത്തു നില്കുകയായിരുന്നു മടിയിൽ വന്നിരിക്കാൻ എന്ന് തോന്നിപോയി.
യാതൊരു എതിർപ്പും ഇല്ലാതെ അവൾ എന്റെ മടിയിൽ ഇരുന്നോണ്ട്.
എന്തെ സഹായിക്കില്ലേ.
സഹായിക്കണോ.
മോൻ എന്ത് കാര്യമാണ് ഉദ്ദേശിക്കുന്നെ..
എന്തിനും എന്തെ പറ്റില്ലേ.
ഞാൻ സഹായിക്കേണ്ടേ.
അതിനാൽ എന്റെ താടിയിൽ പിടിച്ചെന്ന് കുടഞ്ഞു കൊണ്ട്.
വേണം സൈനുവിന്റെ സഹായം എന്നും വേണം..
ഹ്മ്മ് എന്നാ പറഞ്ഞോ ഇപ്പൊ എന്താ ചെയ്യേണ്ടേ.
ഇപ്പോയോ ഇപ്പൊ വേണ്ടത് എന്നാലോചിച്ചു കൊണ്ട് അവൾ എനിക്കി ഒരുമ്മ തരോ.
അതിന്നലെ തന്നില്ലേ.
അത് ഉറങ്ങുന്നതിനു മുൻപ് അല്ലെ ഇപ്പൊ നമ്മൾ ഉറങ്ങി എണീറ്റില്ലേ..
എന്ന് പറഞ്ഞോണ്ട് എന്നെ നോക്കി.
ഞാൻ അവളെ നേരെ ഇരുത്തികൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് അടുപ്പിച്ചതും.
അയ്യേ ആദ്യം പോയി പല്ല് തേച്ചു വായോ.. എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ നുള്ളി.