ഹ്മ്മ് അതിനിനിയും നേരം ഉണ്ട് താത്ത..
അപ്പോയെക്കും ഉമ്മയും ഉപ്പയും അങ്ങോട്ടേക്ക് വന്നു.
അവരെ കണ്ടതും സലീന എഴുനേറ്റു മാറിനിന്നു..
മക്കൾ രണ്ടുപേരും അപ്പോഴും മത്സരിച്ചു കൊണ്ടിരിക്കുകയാണ്..
അല്ല രണ്ടുപേരും ഇപ്പോഴും ചായ കുടിച്ചു തീർന്നില്ലേ.
എന്ന് ചോദിച്ചോണ്ട് ഉപ്പ രണ്ടുപേരോടുമായി.
ആരാ എന്റെ കൂടെ വരുന്നേ..
രണ്ടുപേരും റെഡി..
ഉപ്പ എങ്ങോട്ടാ രാവിലെ തന്നെ..
കടയിൽ ഒന്ന് പോകണം ഷെമിയും പിള്ളേരും വരുമ്പോ അവർക്കെന്തെങ്കിലും ഒക്കെ കൊടുക്കണ്ടേ..
അത് സൈനു പോയിട്ട് വരില്ലേ ഉപ്പ.
എനിക്കും നടക്കുന്നത് നല്ലതാ എന്നല്ലേ ഡോക്ടർ പറഞ്ഞെ.
അല്ലെ സെബി മോളെ.
അത് കേട്ടു സെബി ചിരിച്ചോണ്ട്.
ഹ്മ്മ് എന്ന് തലയാട്ടി..
മോൾ ഇന്ന് ഉച്ചക്ക് ഇങ്ങോട്ട് വരില്ലേ..
ഹ്മ്മ് നോക്കട്ടെ ഉപ്പ.
എല്ലാർക്കും കൂടെ കൂടാല്ലോ..
അപ്പോഴാണ് ഉമ്മ ഇടയിൽ കയറി.
അതിന്നു സൈനുവും മോളും അമീനയുടെ അടുത്തോട്ടു പോകുകയല്ലേ..
ആ ഞാനത് മറന്നിരുന്നു.
അമീന മോൾ നാളെ പോകുകയാണല്ലേ..
ഹ്മ്മ്
ഇന്ന് ഇവര് പോയി വിരുന്നു കൂടി വരട്ടെ രാത്രിയിൽ നമുക്കൊന്ന് പോയി വരാം എന്ന് പറഞ്ഞോണ്ട് ഉപ്പ ഉമ്മയെ നോക്കി.
ഉമ്മ ഹ്മ്മ്. അതാ നല്ലത്..
അല്ലേലും ഉച്ചയാ കുമ്പോഴേക്കും ഷമിയും പിള്ളേരും വരില്ലേ …
എന്ന് പറഞ്ഞോണ്ട് ഉമ്മ സലീനയോടായി മോളെ നിങ്ങൾ പോയി വാ രാത്രി ഞാനും ഉപ്പയും കൂടി പോയേക്കാം..
ആ ഉമ്മ അങ്ങിനെ ചെയ്യാം എന്ന് പറഞ്ഞോണ്ട് സലീന രാവിലത്തേക്കുള്ള ഫുഡ് റെഡിയാക്കാൻ തുടങ്ങി..
ഞാൻ കൂടണോ മോളെ എന്ന് ചോദിച്ചോണ്ട് ഉമ്മ അവളെ വിളിച്ചു..