ആരതി കല്യാണം 6 [അഭിമന്യു]

Posted by

 

 

 

“” ആരതി…!! ഡീ ആരതി…!!”” ബെഡിന്റെ അടുത്തും കട്ടിലിന്റെ അടിയിലുമൊക്കെയായി നോക്കികൊണ്ട് ഞാൻ അവളുടെ പേര് വിളിച്ചു കൂവിയെങ്കിലും അവളുടെ പൊടിപോലും കണ്ടില്ല…!! ഇത്രേം നേരം ഇവടെ ഉണ്ടായിരിന്നവളിപ്പോ വായുവിൽ അലിഞ്ഞു ചേർന്നോ…?? എന്റെ ഉള്ളിൽ വീണ്ടും പേടി ഇരച്ചുകേറാൻ തുടങ്ങി… പെട്ടന്ന് പിന്നിലാരോ നിൽക്കുന്നത് പോലെ തോന്നിയ ഞാൻ തിരിഞ്ഞ് നോക്കിയെങ്കിലും ആരെയും കണ്ടില്ല, പക്ഷെ തിരിച്ച് നേരെ നോക്കിയതും മുന്നിൽ മുടിയെല്ലാം അഴിച്ചിട്ട് ഒരു പ്രാന്തിയെപോലെ ആരതി നിൽക്കുന്നു…!! പ്രതീക്ഷിക്കാതെ അവളെ അങ്ങനെ കണ്ടതും എന്റെ ഉള്ളിലെ ഗ്യാസ്പോയി അവിടെ പ്രതിമപോലെ നിൽക്കാനെ എനിക്കായുള്ളു…! ഇനിയെന്തെന്ന് പകച്ചു നിൽകുമ്പഴായിരുന്നു ആരതിയുടെ അടുത്ത നീക്കം… അവൾ മിന്നൽ വേഗത്തിൽ അടുത്തേക്ക് വന്ന് എന്റെ കഴുത്തിൽ ഒറ്റപ്പിടുത്തം…!! അതിന് പിന്നാലെ ചാടി വന്നവൾ എന്റെ അരക്ക് ചുറ്റും കാല് ചുറ്റിയതോടെ ഞാൻ നിലത്തേക്ക് വീണു…!

 

 

 

“” അയ്യോ…!! “” ന്നും പറഞ്ഞ് കട്ടിലിൽ നിന്ന് നിലത്ത് വീണ ഞാൻ ചാടിയെഴുന്നേറ്റിരുന്ന് കഴുത്തും തടവികൊണ്ട് ചുറ്റുമോന്ന് നോക്കി… ആരെയും കാണുന്നില്ല… അവളെവടെ…??

 

 

 

“”അപ്പൊ എല്ലാം സ്വപ്നമായിരുന്നോ മൈര്…?? “” ന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ നടുവിന് കൈയും കൊടുത്ത് എണീറ്റു… ശേഷം ഇതെല്ലാം സ്വപ്നമായിരുന്നെന്ന് ഉറപ്പിക്കാൻ വേണ്ടി കട്ടിലിനടിയിലും കർട്ടന്റെ പിറകിലുമൊക്കെ ഒന്ന് ശെരിക്ക് നോക്കി… ഭാഗ്യം, അവളില്ല…! അപ്പൊ ഇതുവരെ കണ്ടതെല്ലാം സ്വപ്നം തന്നെ…!! വെറുതെയല്ല… ഞാനും വിചാരിച്ചു ഇതെന്താ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളൊക്കെ നടക്കണേന്ന്..!! അല്ലെങ്കിലും ഇതുപോലെ അവള്ടെ താളത്തിന് എന്റെ പട്ടി നിന്ന് കൊടുക്കും…!!

Leave a Reply

Your email address will not be published. Required fields are marked *