ആരതി കല്യാണം 6 [അഭിമന്യു]

Posted by

 

 

 

“” മുത്തേ…! ഏതോ ഒരു മൊഞ്ചത്തി ഇന്നേ നോക്കി ചിരിക്കാണ് ണ്ടല്ലോ…! ഹായ് എന്താ ഓൾടെ മൊഞ്ചു…! പടച്ചോനെ ഒരു പെണ്ണിന് ഇത്രേം ബംഗിയാ…! ഓൾക്കിന്നെ ഇഷ്ടായിന്ന് തോന്നണ്…! “” അവനത് പറഞ്ഞപ്പോ അതാരാ അങ്ങനൊരുത്തി ന്ന് ചിന്തിച്ച് ഞാനും അങ്ങോട്ട് നോക്കി…! ആരതി…! അവളിങ്ങോട്ട് നോക്കി ചിരിച്ചോണ്ട് കൈകെട്ടി നിൽക്കുന്നു…! ഞാൻ നോക്കൂന്നുന്ന് കണ്ടവൾ പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ഫോണിലേക്ക് നോക്കി…! അവള് അന്നേ ഇഷ്ടായിട്ട് നോക്കണതല്ല…! എനിക്ക് അടുത്ത പണി എപ്പോ തരാന്ന് അലോയ്ച്ഛ് നോക്കണത…!

 

 

 

പിന്നെ അധികമൊന്നും സംസാരിക്കാൻ നിന്നില്ല…! ഞാൻ അവന്റെ അടുത്തുനിന്ന് ഒരു ഐസ് ക്രീംമും വാങ്ങി അവൾടെടുത്തേക്ക് വിട്ടു…! ആ ഐസ് ക്രീമിനുള്ള പൈസ എത്ര നിർബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല…!

 

 

 

“” ന്നാ മുണുങ്ങ്…!”” ന്നും പറഞ്ഞ് ഞാനാ ഐസ് ക്രീം അവൾക് നീട്ടി…! അതവൾ വാങ്ങിച്ചിട്ട് എന്നെ നോക്കിയൊന്ന് ഇളിച്ചു…!

 

 

 

“” നിനക്ക് വാങ്ങിയില്ലേ…!? “” അതിൽ ഒന്ന് നക്കി എന്നോടായി അവൾ ചോദിച്ചു…!

 

 

 

“” പിന്നെ…! ഈ മഴയത്ത് ഇത് തിന്നാൻ എനിക്കെന്താ കടിയാണല്ലോ…! വേണെങ്കി അത് തിന്നോണ്ട് മിണ്ടാണ്ടിരി…!”” എല്ലാ ദേഷ്യവും ഉള്ളിലൊതുക്കി ഞാൻ അവിടെയായി നിർത്തിയിട്ടിരുന്ന വഞ്ചിയിലേക്ക് നോക്കി പറഞ്ഞു…!

 

 

 

ആരതിയെ കാണിക്കാൻ വേണ്ടി പല മൊണ്ണകളും വണ്ടിയിൽ ഷോ ഇറക്കുന്നുണ്ടായിരുന്നു…! അതല്ലെങ്കിലും അങ്ങനെയാവൂലോ…! കാണാൻ കൊള്ളാവുന്ന ഒരുത്തിയെ കണ്ട ചില വാണങ്ങൾ കഴപ്പ് മൂക്കും…! വലിയ സംഭവാ ന്നാ വിചാരം…! പട്ടി മലരന്മാര്…! ആരതി അവന്മാരെ മൈന്റ്‌പോലും ചെയണില്ല…!

Leave a Reply

Your email address will not be published. Required fields are marked *