ആരതി കല്യാണം 6 [അഭിമന്യു]

Posted by

 

“” എനിക്ക് കർമ റോഡ് കാണാൻ പോണം ന്ന്…! “” അവൾ വീണ്ടും അതെ ചോദ്യം ആവർത്തിച്ചതും

 

 

“” ആ നോക്കിയിരുന്നോ, ഇപ്പോ പോവട്ടെ…!”” ഞാനാര് അവള്ടെ ഡ്രൈവറോ…!?

 

 

“” എനിക്ക് കാണണം…! കണ്ടേ പറ്റു…! “” കൊച്ചുകുട്ടികളെ പോലെ വാശിപിടിച്ചോണ്ടവൾ പറഞ്ഞതും ഞാനവളെ അടിമുടിയൊന്ന് നോക്കി…! നിന്നെ കൊറേ ഞാൻ കാണിക്കും…!

 

 

“” നിന്നെ കർമ റോഡും കുർമ റോടൊക്കെ കാണിക്കാൻ നീ നിന്റെ മറ്റവനോട് പറ…! എനിക്കതല്ല പണി…! “” അവള്ടെ കൊഞ്ചലിഷ്ടപ്പെടാതെ ഞാൻ നിന്ന് കത്തിയതും അവൾ എന്നെ നോക്കി ഒരു ലക്ഷണം കേട്ട ചിരി ചിരിച്ചു…! ശേഷം

 

 

“” നീയെന്നെ കൊണ്ടുപോയ്യിലെങ്കി ഞാൻ കാണിച്ച് തരാ…! “”ന്ന് ഭീഷണി നിറഞ്ഞ സ്വരത്തിൽ അവളെനിക് മുഖം തരാതെ പറഞ്ഞു…! ഇതിലെന്താ പന്തികേട് തോന്നിക്കും വിതം അവളുടെ ശ്വാസമെടുക്കുന്ന വേഗത കൂടി…! അതെനിക്ക്‌ അവളുടെ മാറിന്റെ ഉയർന്നു താഴ്ചയിൽ മനസ്സിലാകുന്നുണ്ട്…! പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു…!

 

 

“” നീയെന്ത് തേങ്ങ കാണിക്കൂന്ന പറയണേ…!”” മുഖത്തൊരു ലോഡ് പുച്ഛം വാരി അവളോട് ഞാൻ ചോദിച്ചതും,

 

 

“” നീയെന്നെ കേറിപ്പിടിക്കാൻ നോക്കീയത് ഞാൻ വീട്ടിപ്പോയ പറയും…! “” ഈ പ്രാവിശ്യം അവളുടെ സ്വരത്തിൽ ഭീഷണിയല്ല, മറിച്ച് ഞാനവളെ ശെരിക്കും കേറിപ്പിടിക്കാൻ നോക്കിയത് പോലെയാണ് തോന്നിയത്…! തോന്നിയതല്ല, അവൾ അത് തന്നെയാണ് പറഞ്ഞതും…! അങ്ങനെ ചെയ്തിട്ടിലാന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടായിട്ട് പോലും അവളുടെ ആ പറച്ചലിൽ ഞാൻ നന്നായിത്തന്നെ ഒന്ന് ഞെട്ടി…! ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴക്ക് പുറമെ എസിയുടെ തണപ്പുകൂടി കാറിലുണ്ടെങ്കിലും അതിനൊന്നും എന്റെ ശരീരത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പിനെ പിടിച്ച് നിർത്താനായില്ല…!

Leave a Reply

Your email address will not be published. Required fields are marked *