“” നിന്നോട് ചോയ്ച്ചത് കേട്ടില്ലേ…!”” ഞാനവളെ നോക്കി പല്ലുകടിച്ചുകൊണ്ട് ചോദിച്ചു…! പക്ഷെ ഇപ്രാവശ്യം അവൾ മൈന്റ്പോലും ചെയ്തില്ല…! നന്നായി പൊളിഞ്ഞു വന്ന ഞാൻ വണ്ടി ഒരു ചെറിയ മാളിന്റെ സൈഡിലേക്കൊതുക്കി നിർത്തി നാല് തെറിപറയാൻ വേണ്ടി നാവ് പുറത്തിട്ടതും അവൾ വണ്ടിയിൽ നിന്നിറങ്ങി മാളിലേക്ക് പോയി…! ഒന്നും മനസ്സിലാവാതെ ഞാൻ അവള് പോവുന്നതും നോക്കി നിന്നു…! ഇനി തെറി കേൾക്കാതിരിക്കാൻ ഇറങ്ങി പോയതാവോ…!? കുറച്ച് നേരംകൂടി ഒരു പൊട്ടനെപോലെ കാറിൽ അന്തം വീട്ടിരുന്നതും ആരതി മാളിൽ നിന്നിറങ്ങി വന്നു…! കൈയിലെന്തോ പേപ്പറിൽ പൊതിഞ്ഞ് കൊണ്ടുവരുന്നുണ്ട്…! ഇതെന്താ ബ്രേടോ …!?
“”നിയീ ബ്രഡ് വാങ്ങിക്കാനാണോടി കല്യാണത്തിന് പോണപോലെ കെട്ടിയൊരുങ്ങി പൊന്നെ…? നിന്റെ വീടിന്റെ മുന്നിൽ തന്നെയൊരു ഷോണ്ണ കടയിട്ടിരുപ്പുണ്ടല്ലോ…! അവടെന്ന് മൂഞ്ചിയ മതിയാർന്നില്ലേ…!?”” എന്റെ ചോദ്യംക്കെട്ട് അവളെന്നെയൊന്ന് കണ്ണുരുട്ടി നോക്കിയതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല…! ഇവള് വല്ല ആണായി ജനികണായിരുന്നു, അതാവുമ്പോ നല്ല ഇടി ഇടിച്ച് ദേഷ്യം തീർക്കാർന്നു…! ഒരു കണക്കിന് ഇവള് മിണ്ടണ്ടിരണ തന്നെയാണ് നല്ലത്, ഇവള്ടെ കൊണ കേൾക്കണ്ടല്ലോ…! എന്തായാലും ഇറങ്ങി തിരിച്ചതല്ലേ, ഇനി ഇവളെയായിട്ട് തന്നെ പോയി വരാന്ന് വിചാരിച്ചതും ഞാൻ വണ്ടിയെടുത്തു…!
“” ഏത് കടയ…!? നേരത്തെ കൊല വെടിച്ച കടയാണോ…!? “”വണ്ടി കുറെ മുന്നോട്ട് പോയതും പുറത്തോട്ട് നോക്കി മെല്ലെ കുലുങ്ങി ചരിച്ചോണ്ടവൾ ചോദിച്ചു,
“” അല്ലടി നിന്റച്ഛന് സാമാനം വേടിച്ച കട…! ഞാൻ വല്ലതും പറഞ്ഞ പിന്നെ അതിന്റെ പാട് തൂത്താപോവില്ല…! അതോണ്ട് നീയവടെ മിണ്ടാണ്ടിരിന്ന നിനക്ക് കൊള്ളാം…!”” എന്നെ ഊക്കിയ ദേഷ്യത്തിൽ ഞാൻ നിന്ന് ചീറിയതും അവൾ വായപൊത്തി കിണിച്ചു…! സ്വന്തം തന്തക്ക് വിളിക്കെട്ടിട്ട് ചിരിക്കണ കണ്ടില്ലേ, പുല്ലത്തി…!