ആരതി കല്യാണം 6 [അഭിമന്യു]

Posted by

 

 

“” എന്ന ഒരു കാര്യം ചെയ്യ്, ആരതിയേം കൂടി കൊണ്ടോയ്ക്കോ…! ഇവൾക്കെന്തോ വെടിക്കാൻണ്ടത്രേ…! എന്തായാലും മോൻ അതുവരെ പോവല്ലേ…! ഇനി എടപ്പാളീന്ന് കിട്ടീല്ലെങ്കി പോണവഴിക്ക് എവടന്നേലും വാങ്ങാലോ…! “” അതെന്റെ മോന്തക്കൊരു അടി കിട്ടിയപോലെയായി…! ഈ ശല്യത്തിനെ കാണാണ്ടിരിക്കാൻ വേണ്ടിട്ടാ ഞാൻ ഇതൊക്കെ പറഞ്ഞെ…! എന്റെ നിൽപ് കണ്ട് ചുണ്ടിൽ വന്ന ചിരി ആരതി കടിച്ചുപിടിച്ചു നിൽക്കുന്നുണ്ട്…! ഇനിയെന്ത് മൈര് ചെയ്യൂന്ന് അലോയ്‌ച്ച് നിൽകുമ്പഴാണ് രണ്ടു തുള്ളി വെള്ളമെന്റെ കൈയിൽ വീഴുന്നത്…! എനിക്ക് സന്തോഷായി…! ചെറുതായിട്ടാണെങ്കിലും മഴ ചാറുന്നുണ്ട്…! ഇടവപ്പാതി ശകലം നേരത്തെയാണല്ലോ…! ഇനി ഇതും പറഞ്ഞ് പോവാണ്ടിരിക്കാം…!

 

 

“” ഹായ് …! ആ.. ല്ല…! സോറി…! അയ്യോ മഴ…!”” അവളെ കൊണ്ടോവാണ്ടിരിക്കാൻ ഒരു കാരണം കിട്ടിയ സന്തോഷത്തിൽ ഞാനത് പറഞ്ഞെങ്കിലും ഇങ്ങേര് അവള്ടെ തന്ത ആണെന്ന് തെളിയിച്ചുകൊണ്ട്,

 

 

“” അങ്ങനാണേൽ നീ എന്റെ കാറെടുത്തോ…! അതാവുമ്പോ ഇനി മഴ പെയ്താലും കൊഴപ്പല്ല്യല്ലോ…!”” ഇയാളെന്തൊരു തന്തയാണ്, സ്വന്തം മോളെ ഒരു അന്യ പുരുഷന്റെ കൂടെ അയക്കാൻ ഉളുപ്പില്ലേ…! അതും എന്റെ കൂടെ…! ഞാനൊക്കെ ആവണമായിരുന്നു, എന്നെയൊന്നും വീടിന്റെ അടുത്ത് പോലും അടുപ്പിക്കില്ല…!

 

 

“”ഏയ്‌ അത് പറ്റില്ല…! ഞാൻ വരാൻ കൊറേ നേരാവും…!”” ഇതിൽ നിന്ന് എങ്ങനേലും ഊരിപോരാൻ വേണ്ടി കിങ് ലയറിലെ ദിലീപ്പവാൻ വരെ ഞാൻ തയാറായിരുന്നു…! ശേഷം ആരതിടെ അച്ഛൻ,

 

 

“”ആണോ…? എത്ര നേരമ്പിടിക്കും…?”” ന്ന് ചോദിച്ചതും ഞാൻ ഫോണെടുത്ത് സമയം നോക്കി, ആറുമണിക്ക് മൂന്നു മിനിറ്റ്…!

 

 

“”ഞാനൊരു 11:30 ഒക്കെ ആവും…!”” അത് കേട്ടപ്പോ അങ്ങേര് ആരതിയെ ഒന്ന് നോക്കി…! ഇത്രേം നേരം വൈകും എന്നയാൾ വിചാരിച്ച് കാണില്ല…! എങ്കിലും വല്ല്യ എതിർപ്പൊന്നും അങ്ങേരുടെ മുഖത്ത് ഞാൻ കണ്ടില്ല…! ഇത്രേം നേരാവും പോണോ എന്ന മട്ടിലാണ് അങ്ങേര് ആരതിയെ നോക്കുന്നത്…! ആരതി അവളുടെ അച്ഛന്റെ കൈയിൽ തൂങ്ങുന്നത് പോലെ പിടിച്ച് കുട്ടികൾ വാശിപിടിക്കുന്ന പോലെ അങ്ങേരെ നോക്കി…!

Leave a Reply

Your email address will not be published. Required fields are marked *