“” ഞാനീ ഈ കൊലേടെ കാര്യാ ചോയിച്ചേ…!”” ന്നും പറഞ്ഞ് ഞാൻ കടയിൽ തൂക്കിയിട്ടിരുന്ന നെന്ത്രപഴത്തിന്റെ കൊലയിലേക്ക് ചൂണ്ടി…!
“” അത് കിലോൻ അമ്പത്തിനാല് രൂപക്ക കൊടുക്കണേ…!!”” അമ്പത്തിനാല് രൂപയോ…? അതെങ്ങനെ ശെരിയാവും…? കഴിഞ്ഞ പ്രാവിശ്യം നല്പത്തെട്ട് രൂപയെ ഉണ്ടാർന്നൊള്ളു ലോ…! ഈ പഴം താൻ ഒറ്റക്കങ്ങ് കേറ്റിയാ മതി…!
“” ആണോ, എന്ന വേണ്ട…! തത്കാലം ഒരു ഫ്രൂട്ടി എടുത്തോ…!”” ഒന്നും വാങ്ങാതെ പോയാൽ അയാള് ചെലപ്പോ പിടിച്ചിടിക്കും…! ഞാൻ പിന്നേം ഇവള്ടെ മുന്നിൽ നാറേം ചെയ്യും…! അത് അനുവദിചൂടാ…! അങ്ങനെ ഒരു പത്തിന്റെ ഫ്രൂട്ടിയും മൂഞ്ചി ഞാൻ തിരിഞ്ഞു…! ഇവളിതുവരെ പോയില്ലേ…? ഈ കൊണാപ്പന് സംസാരം നിർത്തി പൊക്കൂടെ…? ആരതി എല്ലാം കേട്ട് ചുണ്ടിന് മേലെ വിരലും വച്ച് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്…! കളിയാക്കി ചിരികണതാവും പന്നി…!
ബോള്ളിപ്പോ നിന്റെ കോർട്ടിലാണ്…! പക്ഷെ തിങ്കളാഴ്ച സൂര്യനുതിക്കുമ്പോ ബോള്ളുമൊത്തം എന്റെ കോർട്ടിലാവൂടി, അന്ന് ഞാനൊരു പത്തിരുപതു ഗോളെങ്കിലും നിന്റെ പോസ്റ്റിലേക്ക് അടിച്ച് കേറ്റും…! ന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവിടന്നിന്നും ഇറങ്ങി നടന്നു…! പിന്നെ വീട്ടിൽ പോയി ശരത്തേട്ടൻ വെച്ചിട്ടുപോയ വണ്ടിയെടുത്തു…! ഈ കൈയിലുള്ള ഫോട്ടോസുംമൊത്തം കളർ പ്രിന്റെടുക്കണം, എന്നിട്ട് ഒരു പണി ഒപ്പിക്കാനുള്ളതാ…! ഞാൻ അതിനായി അവിടെനിന്നും നേരെ തൊട്ടടുത്തായി തന്നെയുള്ള എന്റെ കൂട്ടുകാരന്റെ മൊബൈൽ ഷോപ്പിലേക്ക് വിട്ടു…! കുറച്ച് നേരം അവനെയായി സംസാരിച്ചിരുന്ന് അവൻ പുറത്തുപോയ തക്കം നോക്കി ഞാൻ ആ ഫോട്ടോസ് മൊത്തം പ്രിന്റെടുത്തു വണ്ടിയിൽ വച്ചു…!