എന്നൊക്കെ എന്റെ പട്ടി പറയും…! കള്ള കടംകേറി മോള്…! അവൾടെയൊരു ഉണ്ടകണ്ണും ഒരു മറ്റേടത്തെ കൃഷ്ണമണിയും…! ഇവളാര് യക്ഷിയോ…! പിന്നെ അവൾടെയൊരു കോണച്ച മൂക്കും ലിപ്സ്റ്റിക്ക് ഇട്ടപ്പോലത്തെ ചുണ്ടും…! അവളെ ഇങ്ങനെയൊക്കെ പൊക്കിപറയണ്ണമെങ്കിൽ ഒന്നെങ്കിൽ അവൻ ഒരു പൊട്ടനായിരിക്കും, അല്ലെങ്കിൽ അവൻ വേറൊരു പൊട്ടൻ ആയിരിക്കും…! അവളാണെങ്കി എന്നെ നോക്കി ചുണ്ടിലൊരു ചിരിയും ഒളിപ്പിച്ച് കാറിലിരിക്കുന്നുണ്ട്…! ഇനി ഞാൻ പാന്റിന്റെ സിബ് അടച്ചില്ലേന്ന് സംശയം തോന്നിയപ്പോ അവിടെ ഒന്ന് തപ്പി നോക്കി…!! ഉണ്ട്…! അടച്ചിട്ടുണ്ട്…! അവളുടെയടുത്തൂന്ന് ശ്രെദ്ധമാറ്റാൻ വേണ്ടി ഞാൻ കടയിലെ പഴക്കൊലയിൽ നോക്കി കടക്കാരന് നേരെ തിരിഞ്ഞു,
“” ചേട്ടാ ഈ കൊലക്കെന്താ വെല…?? “” എന്റെ ചോദ്യം കേട്ടതും കടക്കാരൻ എന്നെ അടിമുടിയൊന്ന് നോക്കി, ശേഷം അതെനിക്കെങ്ങനെ അറിയാന ന്നുള്ള മട്ടിൽ നിന്നു…! അപ്പോഴാണ് ഞാൻ അത് ശ്രേദ്ധിച്ചത്, എന്റെ കൈ ഇപ്പഴും പാന്റിന്റെ സിബിലാണ്…! ഷോക്കടിച്ച പോലെ ഞാൻ അവിടുന്ന് കൈ മാറ്റി…! നന്നായൊന്ന് ചമ്മിയ ഞാൻ ഈശ്വര ഇതവള് കണ്ടുക്കാണല്ലേ ന്ന് പ്രാർത്ഥിച്ച് തിരിഞ്ഞ് ആരതിയെ നോക്കി…! അവൾ തല താഴ്ത്തിയിരുന്ന് കുലുങ്ങുന്നുണ്ട്…! ഇതെന്ത് മൈരെന്നും പറഞ്ഞ് സൂക്ഷിച്ച് നോക്കിയപ്പഴാണ് അത് വെറും കുലുക്കമല്ല അവള് കെടന്ന് ചിരിക്കുന്നതാന്നുള്ള തിരിച്ചറിവ് എനിക്കുണ്ടായത്…! അപ്പൊ കണ്ടു ലെ…! കോപ്പ്, വല്ല മുണ്ടെങ്ങാനും ഉടുത്തമതിയായിരുന്നു…! ഒരു വിധത്തിൽ ചിരിയൊതുക്കി അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കിയതും എന്റെ മൂഞ്ചിയ നിൽപ് കണ്ടിട്ടാണെന്ന് തോന്നണു അവൾക് വീണ്ടും ചിരിപ്പൊട്ടി…! ഇപ്രാവശ്യം അവളെന്നെ തന്നെ നോക്കിയാണ് ചിരിക്കുന്നത്…! ഇവൾ അനാവശ്യമായി കൊറേ ചിരിക്കുന്നുണ്ട്…! അത് ഞാൻ മാറ്റി താരാട്ടാ…! അവള്ടെ തന്തയിതൊന്നും കാണണില്ലേ ആവോ…! ഞാൻ വീണ്ടും കടകാരന് നേരെ തിരിഞ്ഞു,