“ജിൻസി ചേച്ചി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ” അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.
ചുറ്റും മറ്റു കുട്ടികൾ നില്കുന്നത് കൊണ്ടാകാം അവൾ പതുകെ അവന് കേൾക്കാൻ പാകം പതിയെ പറഞ്ഞു
“ക്ലാസ് കഴിഞ്ഞു പറയാം നീ തത്കാലം ബഞ്ചിൽ പോയി കിടക്ക് “.
അവൻ പോയി കിടന്നു.ക്ലാസ്സ് നടക്കുന്ന സമയം അവൾ ഓരോന്ന് ആലോചിക്കാൻ തുടങ്ങി, അവൻ വീണ്ടും വല്ല കുരുത്തക്കേടിനു വല്ലതും ആണോ പുറപ്പാട്, പഴയ പോലെ നല്ല ഉദ്ദേശത്തോട് കൂട്ട് കൂടിയാൽ മതിയായിരുന്നു.ക്ലാസ്സ് കഴിഞ്ഞു എല്ലാ കുട്ടികളും പോയി ജിൻസിക്കായി അവൻ വെളിയിൽ കാത്ത് നിന്നു. അവനെ കണ്ട് ജിൻസി ചോദിച്ചു
“ഇപ്പൊ എങ്ങനെയുണ്ട് തലകറക്കം മാറിയോ?” എന്നാ പറ്റിയതാ പെട്ടെന്ന് ഇങ്ങനെ, നീ നല്ല ആരോഗ്യവാൻ ആയിരുന്നല്ലോ.
അവൻ ദുഖഭാവത്തോടെ പറഞ്ഞു “ചേച്ചി മിണ്ടാത്തത്തിൽ പിന്നെ ഞാൻ ഒരുമാതിരി ആയി, നേരാവണ്ണം ആഹാരം കഴിക്കാതെയായി,ഫുട്ബാൾ കളിക്കാൻ പോകാറില്ല, വീടിനു വെളിയിൽ ഇറങ്ങാറില്ല ആകെ മൊത്തം ഒറ്റപെട്ട അവസ്ഥ ആയി. എന്റെ സ്വന്തം ചേച്ചി പോയതിൽ പിന്നെ ഇത്രെയും സന്തോഷത്തോടെ ഞാൻ കഴിഞ്ഞത് ജിൻസി ചേച്ചിയോട് കൂടിയാണ്.എന്നിട്ട് പെട്ടെന്ന് ഒരുദിവസം ഞാൻ ഒറ്റപെട്ടപ്പോൾ അത് എങ്ങനെ അതിജീവിക്കണമെന്നോ എങ്ങനെ ഉൾകൊള്ളണമെന്നോ അറിഞ്ഞൂടായിരുന്നു.”
ഇതെല്ലാം കേട്ടപ്പോൾ ജിൻസിയുടെ ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു അനുകമ്പയും വിഷമവും പൊട്ടിമുളച്ചു.
“നീ വേണ്ടാത്ത രീതിയിൽ എന്നെ കണ്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ ഒഴിവാക്കേണ്ടി വന്നത് അല്ലാതെ ഒരു കാരണവും ഇല്ലാഞ്ഞിട്ടല്ലല്ലോ”? അവൾ സ്വല്പം അമർഷത്തോടെ പറഞ്ഞു.
“എങ്ങനെയാണെന്ന് അറിയില്ല എപ്പോഴോ എന്റെ ചിന്തകൾ എല്ലാം മാറി ചീത്ത ചിന്തകൾ കടന്ന് കൂടി, ചേച്ചിയോടുള്ള സ്വന്തം ഭർത്താവന്റെ സമീപനം ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ഒരു അനുകമ്പ തോന്നി ആ അനുകമ്പ പിന്നീട് സ്നേഹമായി “. അവൻ നിസ്സഹായനെ പോലെ കുമ്പസരിച്ചു.
ഇത് കേട്ടപ്പോൾ അവൾക്ക് ഉള്ളിൽ ഒരു മഞ്ഞു തുള്ളി വീണ അനുഭൂതിയുണ്ടായി . ഓടി പോയി അവനെ കെട്ടിപുണരണം എന്ന് അവൾക്കുണ്ടായി സ്വന്തം ഭർത്താവ് പോലും ഇന്നേവരെ എന്നോട് ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല അത് തന്നെയായിരുന്നു ഈ ഫീലുണ്ടാവാൻ കാരണം. അതൊന്നും വെളിയിൽ കാണിക്കാതെ അവൾ പറഞ്ഞു